Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷേവ് ചെയ്യാൻ ബാർബർ ഷോപ്പിൽ കയറിയ നേരം നോക്കി ഒപ്പം എത്തിയ നവവധു മുങ്ങി; പരാതിയുമായി നരവരൻ

ഷേവ് ചെയ്യാൻ ബാർബർ ഷോപ്പിൽ കയറിയ നേരം നോക്കി ഒപ്പം എത്തിയ നവവധു മുങ്ങി; പരാതിയുമായി നരവരൻ

ഉദയ്പുര: ഭർത്താവിനെ ഷേവ് ചെയ്യാൻ പോയ സമയം നോക്കി നവവധു ഒളിച്ചോടി. ബാർബർ ഷോപ്പിലേക്ക് വരനെ പറഞ്ഞുവിട്ടതും നവവധു തന്നെയാണ്. മഹാരാഷ്ട്രയിലാണ് സംഭവം. ദിനേഷ് ജോഷിയെന്ന യുവാവ് ഭാര്യ പുഷ്പയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ദിനേഷ് ജോഷിയുടെയും പുഷ്പയുടെയും വിവാഹം കഴിഞ്ഞിട്ട് ഏതാനും ആഴ്ചകൾ മാത്രമെ ആയിട്ടുള്ളു. ബാർബർ ഷോപ്പിൽ ദിനേഷ് കയറിയപ്പോൾ ഓട്ടോയിലെത്തിയ മറ്റ് രണ്ട് സ്ത്രീകൾക്കൊപ്പം പുഷ്പ മുങ്ങുകയായിരുന്നു. കല്ല്യാണ തട്ടിപ്പാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. കാശ് വാങ്ങിയാണ് ദിനേഷ് ജോഷിക്ക് പുഷ്പയെ കല്ല്യാണം ചെയ്തു കൊടുത്തത്. അഡ്ജസ്റ്റ്‌മെന്റ് വിവാഹത്തിന് ശേഷം പുഷ്പ മുങ്ങിയെന്നാണ് വിലയിരുത്തല്ഡ

ദിനേഷ് പുഷ്പയുടെ മാതാപിതാക്കൾക്ക് ഒന്നരലക്ഷം രൂപ കൊടുക്കുകയും ചെയ്തു. കൂടാതെ വിവാഹമുറപ്പിച്ചയാൾക്ക് 50000 രൂപ കമ്മീഷനും നൽകി. ഇതിനുശേഷമാണ് ഉദയ്പുരയിലയിലേക്ക് ഇരുവരും മധുവിധുവിനായി എത്തിയത്. ഒരു ദിവസം ദിനേഷിനോട് പുഷ്പ ഷേവ് ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്ന് ഷേവ് ചെയ്യാൻ ദിനേഷ് കയറിയപ്പോൾ പുറത്ത് കാത്തുനിന്ന പുഷ്പ ഓട്ടോയിൽ എത്തിയ രണ്ട് സ്ത്രീകൾക്കൊപ്പം കടന്നുകളയുകയായിരുന്നു.

തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും ദിനേഷിന് പുഷ്പയെ കണ്ടെത്താനായില്ല. തുടർന്ന് വിവാഹമുറപ്പിച്ചയാൾക്കും പുഷ്പയ്ക്കുമെതിരെ ദിനേഷ് വിവാഹത്തട്ടിപ്പിന് പരാതി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP