Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവിന്റെ കാമുകിയെ ഭാര്യയും കൂട്ടുകാരും മർദ്ദിച്ചു; സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി തേച്ചു; സംസാരിച്ചാൽ ആസിഡ് ഒഴിക്കുമെന്നം ഭീഷണി; ക്രൂരത ഏറ്റുവാങ്ങേണ്ടി വന്നത് 22 കാരിയായ യുവതി

ഭർത്താവിന്റെ കാമുകിയെ ഭാര്യയും കൂട്ടുകാരും മർദ്ദിച്ചു; സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി തേച്ചു; സംസാരിച്ചാൽ ആസിഡ് ഒഴിക്കുമെന്നം ഭീഷണി; ക്രൂരത ഏറ്റുവാങ്ങേണ്ടി വന്നത് 22 കാരിയായ യുവതി

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: ഭർത്താവിന്റെ കാമുകിയെ ഭാര്യയും രണ്ട് കൂട്ടുകാരും ചേർന്ന് മർദിച്ചു അവശനാക്കി. സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടിയും തേച്ചു. 22 കാരിയായ യുവതിയാണ് കൊടും ്ക്രൂരതയ്ക്ക് ഇരയായത്. അഹമ്മദാബാദിലെ വഡാജിലാണ് സംഭവം. ഗിരീഷ് ഗോസ്വാമിയെന്ന വ്യക്തിയുടെ ഭാര്യയും കൂട്ടുകാരുമാണ് യുവതിയെ മർദിച്ചത്. ഗുരുതരമായി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.

ഗിരീഷിന്റെ വർക്ക് ഷോപ്പിലാണ് യുവതി നേരത്തെ ജോലി ചെയ്തിരുന്നത്. രണ്ട് വർഷത്തോളം ഇവർ അടുപ്പത്തിലായിരുന്നു. എന്നാൽ വിവാഹ ശേഷം ഗിരീഷ് ബന്ധം ഉപേക്ഷിച്ചു. യുവതി ഒരു വസ്ത്ര സ്ഥാപത്തിൽ ജോലിക്ക് ചേർന്നു. എന്നാൽ രണ്ട് മാസം മുൻപ് ഗിരീഷ് വീണ്ടും യുവതിയെ ഫോണിൽ ബന്ധപ്പെട്ടു. ഇരുവരും ഇടയ്ക്ക് ഫോണിൽ സംസാരിക്കാനും തുടങ്ങി. ഇത് ഗിരീഷിന്റെ ഭാര്യ ജാനു ഗോസ്വാമി കണ്ടെത്തിയതോടെയാണ് പ്രശ്‌നമായത്.

കഴിഞ്ഞ ദിവസം യുവതി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ജാനു ഗോസ്വാമിയും സുഹൃത്തായ മറ്റൊരു സ്ത്രീയും സ്‌കൂട്ടറിലെത്തി തടഞ്ഞുവെച്ചു. പിന്നീട് യുവതിയെ സ്‌കൂട്ടറിൽ കയറ്റി ജാനുവിന്റെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലെത്തിച്ചു. യുവതിയെ മുറിയിൽ പൂട്ടിയിടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. വസ്ത്രങ്ങൾ അഴിച്ചെടുത്ത പ്രതികൾ പിന്നീട് സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി തേച്ചെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു.

വേദന കൊണ്ട് കരയുന്ന ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ചതായി യുവതി പൊലീസിനോട് പറഞ്ഞു. ഇനി ഗിരീഷുമായി ഫോണിൽ സംസാരിച്ചാൽ ആസിഡ് ഒഴിക്കുമെന്ന് മൂവരും ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP