Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉറങ്ങിക്കിടന്ന ഭർത്താവിനെ അമ്മിക്കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ജനനേന്ദ്രീയം മുറിച്ചെടുത്തു! 24കാരിയുടെ ക്രൂരത മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നത്; അഞ്ചു വർഷം മുൻപ് വിവാഹിതരായ ഇവർ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നെന്ന് ബന്ധുക്കൾ; ഭർത്താവിനോടുള്ള ദേഷ്യം തീരാതെ മൃതദ്ദേഹത്തിൽ മുറിവുകളുണ്ടാക്കി യുവതി

ഉറങ്ങിക്കിടന്ന ഭർത്താവിനെ അമ്മിക്കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ജനനേന്ദ്രീയം മുറിച്ചെടുത്തു! 24കാരിയുടെ ക്രൂരത മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നത്; അഞ്ചു വർഷം മുൻപ് വിവാഹിതരായ ഇവർ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നെന്ന് ബന്ധുക്കൾ; ഭർത്താവിനോടുള്ള ദേഷ്യം തീരാതെ മൃതദ്ദേഹത്തിൽ മുറിവുകളുണ്ടാക്കി യുവതി

മറുനാടൻ ഡെസ്‌ക്‌

ഗുണ്ടൂർ: ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ 24കാരിയുടെ കഥയാണ് ആന്ധ്രായിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്നത്. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഇവിടെ വ്യാപാരിയായ ഛുക്ക രത്നബാബു(26)വിനെ ഭാര്യ സ്വർണലത(24) തലയ്ക്കടിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സ്വർണലതയെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച പുലർച്ചെ ദമ്പതികളുടെ വീട്ടിൽവച്ചാണ് ഏവരെയും നടുക്കിയ സംഭവമുണ്ടായത്. അഞ്ചുവർഷം മുമ്പ് വിവാഹിതരായ ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഉറങ്ങാതിരുന്ന സ്വർണലത ഉറങ്ങികിടക്കുകയായിരുന്ന ഭർത്താവിനെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.ആക്രമണത്തിൽ തലയോട് തകർന്ന് തൽക്ഷണം മരണംസംഭവിച്ചു. എന്നാൽ ഭർത്താവ് മരിച്ചിട്ടും യുവതിയുടെ ക്രൂരത അവസാനിച്ചില്ല. ഭർത്താവിന്റെ ജനനേന്ദ്രിയും മുറിക്കുകയും സ്വകാര്യഭാഗങ്ങളിൽ മാരകമായി മുറിവേൽപ്പിക്കുകയും ചെയ്തു.

ശനിയാഴ്ച രാവിലെയാണ് ബന്ധുക്കളും അയൽവാസികളും കൊലപാതകവിവരമറിഞ്ഞത്. തുടർന്ന് പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ച് യുവതിയെ അറസ്റ്റ് ചെയ്തു. ഭർത്താവിനെ കൊലപ്പെടുത്തിയ സ്വർണലത പൊതുവെ ദേഷ്യക്കാരിയാണെന്നാണ് ബന്ധുക്കൾ പറഞ്ഞത്. ചെറിയകാര്യങ്ങൾക്കുപോലും വഴക്കിടുന്നത് പതിവായിരുന്നു. രത്നബാബു-സ്വർണലത ദമ്പതികൾക്ക് രണ്ടു മക്കളാണ്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP