Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബൈക്ക് തടഞ്ഞ് നിർത്തി ഭർത്താവിന്റെ മുന്നിൽ ഭാര്യയെ കൂട്ടബലാൽസംഗം ചെയ്തു; സംഭവം ഗുജറാത്തിലെ വഡോദരയിൽ; മാനഭംഗപ്പെടുത്തിയ ശേഷം പണവും സ്വർണ്ണവും അപഹരിച്ച് കടന്നു; രണ്ട് പ്രതികൾ പിടിയിൽ; മൂന്നാമനായി തിച്ചിൽ ഊർജിതമാക്കി പൊലീസ്

ബൈക്ക് തടഞ്ഞ് നിർത്തി ഭർത്താവിന്റെ മുന്നിൽ ഭാര്യയെ കൂട്ടബലാൽസംഗം ചെയ്തു; സംഭവം ഗുജറാത്തിലെ വഡോദരയിൽ; മാനഭംഗപ്പെടുത്തിയ ശേഷം പണവും സ്വർണ്ണവും അപഹരിച്ച് കടന്നു; രണ്ട് പ്രതികൾ പിടിയിൽ; മൂന്നാമനായി തിച്ചിൽ ഊർജിതമാക്കി പൊലീസ്

വഡോദര: വഡോദര സ്വദേശികളായ ദമ്പതികെള മൂന്നംഗ സംഘം ബൈക്ക് തടഞ്ഞുനിർത്തി ആക്രമിച്ച ശേഷം ഭർത്താവിന്റെ മുന്നിലിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു. ഇതിന് ശേഷം ദമ്പതികളുടെ കയ്യിൽ നിന്നും പണവും മൊബൈൽഫോണുകളും കവർന്നെടുത്തു. ഗുജറാത്തിലെ വഡേദരയിലാണ് സംഭവം. കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വഡോദര മഞ്ജൽപൂർ സ്വദേശികളായ ജയദീപ് പട്ടേൽ, സത്യം പാണ്ഡെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയായ അജയ് പട്ടേലിനായി തിരച്ചിൽ തുടരുകയാണ്.

വാദ്സാർ ബ്രിഡ്ജിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ മക്കാർപുര പച്ചക്കറി മാർക്കറ്റിന് സമീപത്തുവച്ചായിരുന്നു സംഭവം. ദമ്പതികളെ തടഞ്ഞുനിർത്തിയ യുവാക്കൾ 26കാരനായ ഭർത്താവിനെ അതിക്രൂരമായി മർദിച്ചു. ദമ്പതികളുടെ കൈവശമുണ്ടായിരുന്ന പണവും മൊബൈൽഫോണുകളും ആഭരണങ്ങളും കവർന്നു.

ഇതിനുശേഷം ഇരുവരെയും വിജനമായ സ്ഥലത്തേക്ക് വലിച്ചഴച്ച് കൊണ്ടുപോയി. ഇവിടെവച്ചാണ് മൂന്നുപേരും ചേർന്ന് 26കാരനായ ഭർത്താവിന്റെ മുന്നിൽവച്ച് ഭാര്യയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

സംഭവത്തിൽ പരാതി ലഭിച്ച ഉടൻതന്നെ മഞ്ജൽപൂർ പൊലീസ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിരുന്നു. തുടർന്ന് മൂന്നുപ്രതികളെയും കണ്ടെത്തിയെങ്കിലും, രണ്ടുപേരെ മാത്രമാണ് പിടികൂടാനായത്. പൊലീസിനെ കണ്ടപ്പോൾ മൂന്നാംപ്രതി ഓടിരക്ഷപ്പെട്ടെന്നും, ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും മഞ്ജൽപൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സിന്ധി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP