Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവിഹിതമുണ്ടെന്ന സംശയത്തിന് പിന്നാലെ ഭർത്താവിന്റെ ലിംഗം മുറിച്ചെടുത്ത് യുവതി ! കാതുപൊട്ടുന്ന അലർച്ച കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന യുവാവിനെ; നടുക്കുന്ന സംഭവം ഒഡീഷയിലെ നബരംങ്പൂർ ഗ്രാമത്തിൽ

അവിഹിതമുണ്ടെന്ന സംശയത്തിന് പിന്നാലെ ഭർത്താവിന്റെ ലിംഗം മുറിച്ചെടുത്ത് യുവതി ! കാതുപൊട്ടുന്ന അലർച്ച കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന യുവാവിനെ; നടുക്കുന്ന സംഭവം ഒഡീഷയിലെ നബരംങ്പൂർ ഗ്രാമത്തിൽ

മറുനാടൻ ഡെസ്‌ക്‌

ഭുവനേശ്വർ: ഭർത്താവിന് മറ്റൊരു യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം തോന്നിയതിന് പിന്നാലെ ലിംഗം മുറിച്ചെടുത്ത് ഭാര്യയുടെ പ്രതികാരം. ഒഡീഷയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ഗുരുതരമായി മുറിവേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നബരംങ്പൂർ എന്ന ഗ്രാമത്തിലാണ് സംഭവം.

ഭുവനേശ്വർ ടൗണിൽ നിന്നും ഏകദേശം 524 കിലോ മീറ്റർ ദൂരെയാണ് സ്ഥലം. ഇവിടെ ആൾതാമസവും താരതമ്യേന കുറവാണ്. ജോലി കഴിഞ്ഞ് വന്ന് രാത്രി ഉറങ്ങിക്കിടക്കുന്ന ഭർത്താവിനെ യുവതി അക്രമിക്കുകയായിരുന്നു. കാതുപൊട്ടുന്ന നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ യുവാവിനെ  കാണുന്നത്.

അയൽവാസികളാണ് ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  പൊലീസ് സംഭവസ്ഥലത്തെത്തി സ്ത്രീയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തമിഴ്‌നാട്ടിൽ ജോലി ചെയ്യുന്ന ഭർത്താവ് മൂന്ന് മാസം മുമ്പായിരുന്നു വീട്ടിലേക്ക് വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP