Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയുമായി ആഗ്രഹിക്കുന്നത് അടുത്ത ബന്ധം; മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തും; ഗുരൂവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ ലങ്കൻ പ്രധാനമന്ത്രി വിക്രമസിംഗെ പറഞ്ഞത്

ഇന്ത്യയുമായി ആഗ്രഹിക്കുന്നത് അടുത്ത ബന്ധം; മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തും; ഗുരൂവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ ലങ്കൻ പ്രധാനമന്ത്രി വിക്രമസിംഗെ പറഞ്ഞത്

ഗുരുവായൂർ: ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ ഗുരുവായൂർ, മമ്മിയൂർ ക്ഷേത്രങ്ങൾ സന്ദർശിച്ചു. 11 മണിയോടെ ഗുരുവായൂർ ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തിയ വിക്രമസിംഗെ ഭാര്യക്കൊപ്പമാണ് ക്ഷേത്രദർശനം നടത്തിയത്. സന്ദർശനത്തിന്റെ ഭാഗമായി ക്ഷേത്രത്തിന് സുരക്ഷ ശക്തമാക്കിയിരുന്നു. ദർശനത്തിനെത്തിയ മുഴുവൻ ഭക്തരെയും ക്ഷേത്രത്തിന് അകത്തു നിന്നും ഒഴിപ്പിച്ചു. ആകാശയാത്ര സുരക്ഷിതമല്ലെന്ന റിപ്പോർട്ടിനെ തുടർന്ന് ഹെലികോപ്റ്റർ യാത്ര ഒഴിവാക്കിയിരുന്നു.

ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണ് ശ്രീലങ്ക ആഗ്രഹിക്കുന്നതെന്ന് വിക്രമസിംഗെ ഗുരുവായൂരിൽ പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്ക സന്ദർശിച്ചിരുന്നു. അതുപോലെ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേ ന്യൂഡൽഹി സന്ദർശിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഇതെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമാണ്. ഇന്ത്യയുമായുള്ള ബന്ധത്തിന് വലിയ പ്രാധാന്യമാണ് ശ്രീലങ്ക കൽപിക്കുന്നത്. ഇന്ത്യയിലെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുംവിക്രമസിംഗെ പറഞ്ഞു.

ഇത് രണ്ടാം തവണയാണ് വിക്രമസിംഗെ ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് ഗുരുവായൂരിൽ എത്തുകയും വിജയിച്ചാൽ വീണ്ടും വരാമെന്ന് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു അദ്ദേഹം പറഞ്ഞു. ജയിച്ച സാഹചര്യത്തിലാണ് വീണ്ടും ക്ഷേത്രത്തിലെത്തിയത്. ശ്രീലങ്കൻ മന്ത്രി ഡി.എം. സ്വാമിനാഥൻ, ഭാര്യ പ്രൊഫ. മൈത്രി വിക്രമസിംഗെ എന്നിവർക്കൊപ്പമാണ് വിക്രമസിംഗെ ക്ഷേത്രദർശനത്തിന് എത്തിയത്. ക്ഷേത്രദർശനം കഴിഞ്ഞ് ഉച്ചയോടെ തന്നെ നെടുമ്പാശ്ശേരി വഴി ശ്രീലങ്കയിലേക്ക് മടങ്ങി.

രാവിലെ 8.50ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ശ്രീലങ്കൻ പ്രധാനമന്ത്രി തുടർന്ന് റോഡ് മാർഗം ഗുരുവായൂരിലേക്ക് പോയി. ഉച്ചക്കു ശേഷം കൊച്ചിയിലെത്തുന്ന വിക്രമസിംഗെ വൈകീട്ട് 4.15ന് കൊളംബോയിലേക്ക് മടങ്ങും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP