Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

രാമസേതുവിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കാൻ വൈകുന്നതെന്ത്; പ്രധാനമന്ത്രിക്കെതിരെ ചോദ്യമുയർത്തി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി

രാമസേതുവിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കാൻ വൈകുന്നതെന്ത്; പ്രധാനമന്ത്രിക്കെതിരെ ചോദ്യമുയർത്തി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാമസേതുവിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കാത്തതിന് രൂക്ഷ വിമർശനം ഉയർത്തി ബിജെപി.നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. തനിക്ക് അതിന്റെ ക്രെഡിറ്റ് കിട്ടുമെന്ന് കരുതിയാണോ അങ്ങനെ ചെയ്യാത്തതെന്നും സ്വാമി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ വിമർശനം. 'രാമസേതുവിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കുന്ന ഫയലിൽ എന്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പുവെയ്ക്കാത്തത്? എനിക്ക് അതിന്റെ ക്രെഡിറ്റ് ലഭിക്കുമെന്ന് ആരെങ്കിലും ആശങ്കപ്പെടുന്നുണ്ടോ? അതോ പ്രധാനമന്ത്രി ഓഫീസിലെ ഉത്തരാഖണ്ഡ് സർക്കാർ തരത്തിലുള്ള വക്രതയാണോ? എനിക്ക് ക്രെഡിറ്റ് ഒന്നുംവേണ്ട. എല്ലാം രാമൻ ചെയ്യുന്നുണ്ട്.' സ്വാമി ട്വീറ്റ് ചെയ്തു.

രാവണനിഗ്രഹത്തിനായി രാമൻ ലങ്കയിലേക്ക് പോകാൻ വേണ്ടി വാനരന്മാരുടെ സഹായത്തോടെ നിർമ്മിച്ചതാണ് ഇതെന്നാണ് ഹിന്ദു വിശ്വാസം. ഈ വിശ്വാസവും പരിസ്ഥിതിപരമായ കാരണങ്ങളും ഉയർത്തിയാണ് സേതുസമുദ്രം ഷിപ്പിങ് കനാൽ പദ്ധതിക്കെതിരെ നിരവധി സമരങ്ങൾ നടന്നത്. രാമസേതു മുറിക്കുന്നതിലൂടെ സമുദ്ര ജീവികളുടെ ആവാസ വ്യവസ്ഥ തകരുമെന്നും അതിനാൽ രാമസേതുവിനെ ദേശീയ പൈതൃകമായി പ്രഖ്യാപിക്കണമെന്നുമാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ജയലളിത ആവശ്യപ്പെട്ടത്. എന്നാൽ 2007-ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും യു.പി.എ. സർക്കാരും അത്തരത്തിൽ യാതൊരു ചരിത്രപരമായ തെളിവുകളുമില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

എന്നാൽ യു.പി.എ. സർക്കാർ തുടങ്ങിവെച്ച വിവാദമായ സേതുസമുദ്രം ഷിപ്പിങ് കനാൽ പദ്ധതിക്കെതിരെ സുബ്രഹ്മണ്യസ്വാമി സുപ്രീംകോടതിയിൽ ഒരു പൊതുതാല്പര്യ ഹർജി ഫയൽ ചെയ്തിരുന്നു. തുടർന്ന് സുപ്രീംകോടതി പദ്ധതി സ്റ്റേ ചെയ്തിരുന്നു. പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകരിൽ നിന്നും ഹിന്ദുത്വ സംഘടനകളിൽ നിന്നും പ്രതിഷേധം ഉയർന്നതോടെ ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

2017-ൽ രാമസേതുവിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സേതുസമുദ്രം ഷിപ്പിങ് കനാൽ പ്രൊജക്ടുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് തീരുമാനിച്ചതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. നേരത്തേ രാമസേതുവിനെ ചരിത്രസ്മാരകമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യൻ സ്വാമി സുപ്രീംകോടതിയിൽ ഒരു ഹർജി നൽകിയിരുന്നു. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഒരു സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ്ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോട്ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP