Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയുടെ കയറ്റുമതി നിരോധനം; യുഎഇയിൽ ഗോതമ്പ് വില ഉയർന്നു; വില ഉയർന്നത് 10 മുതൽ 15 ശതമാനം വരെ

ഇന്ത്യയുടെ കയറ്റുമതി നിരോധനം; യുഎഇയിൽ ഗോതമ്പ് വില ഉയർന്നു;  വില ഉയർന്നത് 10 മുതൽ 15 ശതമാനം വരെ

മറുനാടൻ മലയാളി ബ്യൂറോ

ദുബൈ: ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതോടെ യുഎഇയിൽ ഗോതമ്പ് വില ഉയർന്നു. യുക്രൈൻ യുദ്ധം തുടങ്ങിയ ശേഷം ഈ വർഷം 10-15 ശതമാനം വരെയാണ് യുഎഇയിൽ വില ഉയർന്നിട്ടുള്ളത്.

യുക്രൈനും റഷ്യയും ലോകത്തെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളാണ്. ഇവിടെ നിന്ന് കയറ്റുമതി തടസ്സപ്പെട്ടതിന് ശേഷം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെയാണ് കൂടുതൽ രാജ്യങ്ങളും ആശ്രയിച്ചിരുന്നത്. ഗോതമ്പിന്റെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയാണ് യുഎഇ.

ആഭ്യന്തര വിപണിയിൽ കുതിച്ചുയരുന്ന ഗോതമ്പ് വില നിയന്ത്രിക്കുന്നത്തിന്റെ ഭാഗമായി ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. മെയ് 14നാണ് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. അതേസമയം പ്രതിസന്ധി രൂക്ഷമായ അവസ്ഥയിൽ ഇന്ത്യയോട് ഗോതമ്പിനായി അഭ്യർത്ഥിച്ചിരിക്കുകയാണ് യുഎഇ, ദക്ഷിണ കൊറിയ, ഒമാൻ, യെമൻ എന്നീ രാജ്യങ്ങൾ. കയറ്റുമതി നിരോധനത്തിന് ശേഷം പ്രത്യേക അഭ്യർത്ഥന കണക്കിലെടുത്ത് ഈജിപ്തിന് ഇന്ത്യ 61,500 ദശലക്ഷം ടൺ ഗോതമ്പ് നൽകിയിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ. മധ്യപ്രദേശ്, ബീഹാർ, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഇന്ത്യയിൽ ഗോതമ്പ് വൻതോതിൽ കൃഷി ചെയ്തുവരുന്നത്. റൊട്ടി, ബിസ്‌കറ്റ് എന്നിവ ഉണ്ടാക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചു വരുന്നത് ഗോതമ്പാണ്. കൂടാതെ തുണിമില്ലുകളിലെ ആവശ്യത്തിനുള്ള സ്റ്റാർച്ച് ഉത്പാദിപ്പിക്കാൻ ഗോതമ്പ് വ്യാപകമായി ഉപയോഗിക്കുന്നു. മാത്രമല്ല, ഗോതമ്പുതവിട് പ്രധാന കാലിത്തീറ്റയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP