Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാട്സാപ്പിലെ പച്ചക്കൊടി പാക്കിസ്ഥാന്റേതെന്നു തെറ്റിദ്ധരിച്ചു; കർണാടകത്തിൽ യുവാവിനെ വെട്ടിക്കൊന്നു; ദാരുണ സംഭവം ശിവമോഗ ജില്ലയിൽ ഹൊന്നല്ലിയിൽ; സുഹൃത്തുക്കൾ വെട്ടിക്കൊന്നത് വർക്ക് ഷോപ്പ് ജീവനക്കാരനായ 20കാരനെ

വാട്സാപ്പിലെ പച്ചക്കൊടി പാക്കിസ്ഥാന്റേതെന്നു തെറ്റിദ്ധരിച്ചു; കർണാടകത്തിൽ യുവാവിനെ വെട്ടിക്കൊന്നു; ദാരുണ സംഭവം ശിവമോഗ ജില്ലയിൽ ഹൊന്നല്ലിയിൽ; സുഹൃത്തുക്കൾ വെട്ടിക്കൊന്നത് വർക്ക് ഷോപ്പ് ജീവനക്കാരനായ 20കാരനെ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: വാട്സാപ്പിൽ ഡി.പി.(ഡിസ്‌പ്ലേ പിക്ചർ)യായി ഉപയോഗിച്ച പച്ചക്കൊടി പാക്കിസ്ഥാന്റേതെന്നു തെറ്റിദ്ധരിച്ച് യുവാവിനെ സുഹൃത്തുക്കൾ വെട്ടിക്കൊന്നു. ഈദുൽ ഫിത്തറിനോടനുബന്ധിച്ച് ദയനാഥ് ഖാൻ പച്ചക്കൊടിയും ആശംസാവാചകവും വാട്സാപ്പ് ഡി.പി.യാക്കിയിരുന്നു. ഇതേച്ചൊല്ലി ചില സുഹൃത്തുക്കൾ ദയനാഥ് ഖാനെ ചോദ്യംചെയ്തു. ഇതിനെ തുടർന്നായിരുന്നു ആക്രമണം.

കർണാടകത്തിലെ ശിവമോഗ ജില്ലയിൽ ഹൊന്നല്ലിയിലാണു സംഭവം. ദാവണഗരെ സ്വദേശിയും ഹൊന്നല്ലിയിലെ വർക്ക്‌ഷോപ്പ് ജീവനക്കാരനുമായ ദയനാഥ് ഖാൻ (20) ആണ് കൊല്ലപ്പെട്ടത്.പച്ചക്കൊടി പാക്കിസ്ഥാന്റേതാണെന്നായിരുന്നു സുഹൃത്തുക്കളുടെ വാദം. ക്രൂരമായി മർദനമേറ്റ യുവാവ് പിന്നീട് ആശുപത്രിയിൽ ചികിത്സതേടി.

ശനിയാഴ്ച ഇതേസംഘം വീണ്ടുമെത്തി പ്രദേശത്തെ ബൾബ് ഫാക്ടറിക്ക് സമീപത്തുവെച്ച് ദയനാഥ് ഖാനുമായി വാക്തർക്കത്തിലേർപ്പെട്ടു. തർക്കം രൂക്ഷമായതോടെ ആയുധമുപയോഗിച്ച് ഇവർ യുവാവിനെ വെട്ടുകയായിരുന്നു. സുഹൃത്തുക്കളായ ഹേമന്ദ്, ലോഹിത്, സഞ്ജു എന്നിവർക്കെതിരേ പൊലീസ് കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP