Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൻഡിഎയ്ക്ക് രണ്ട് സിംഹങ്ങളെ നഷ്ടമായിരിക്കുന്നു; ശക്തരായ രണ്ട് തൂണുകൾ നഷ്ടമായ എൻഡിഎയ്ക്ക് ഇനി നിലനിൽപ്പുണ്ടോ എന്നും ശിവസേന

എൻഡിഎയ്ക്ക് രണ്ട് സിംഹങ്ങളെ നഷ്ടമായിരിക്കുന്നു; ശക്തരായ രണ്ട് തൂണുകൾ നഷ്ടമായ എൻഡിഎയ്ക്ക് ഇനി നിലനിൽപ്പുണ്ടോ എന്നും ശിവസേന

മറുനാടൻ ഡെസ്‌ക്‌

മുംബൈ: എൻഡിഎയിൽ ഇനി ആരാണ് ബാക്കിയുള്ളതെന്ന ചോദ്യവുമായി ശിവസേന. ബിജെപി സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദളും മുന്നണി വിട്ടതിന് പിന്നാലെയാണ് പഴയ സഖ്യകക്ഷിയായ ശിവസേന ബിജെപിയെ വിമർശിച്ച് രം​ഗത്തെത്തിയത്. ശക്തമായ രണ്ട് തൂണുകൾ നഷ്ടമായ എൻഡിഎക്ക് ഇനി നിലനിൽപ്പുണ്ടോ എന്നും പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ ശിവസേന ചോദിക്കുന്നു, ബിജെപിയുടെ ആദ്യകാലം മുതലുള്ള സഖ്യകക്ഷികളിൽ ഒന്നാണ് ശിരോമണി അകാലി ദൾ.

എൻഡിഎയുടെ അവസാന തൂണായിരുന്ന ശിരോമണി അകാലിദൾ സഖ്യം വിടുന്നത് തടയാൻ പോലും എൻഡിഎ തയ്യാറായില്ലെന്നത് ആശ്ചര്യകരമാണെന്നും ശിവസേന പറയുന്നു. 'ബാദലുകൾ സഖ്യം വിട്ടപ്പോൾ അവരെ തടയാനുള്ള ഒരു ശ്രമവും ഉണ്ടായിട്ടില്ല. നേരത്തെ ശിവസേനയും എൻഡിഎ വിട്ടിരുന്നു. രണ്ട് പാർട്ടികളും പുറത്തുപോയതോടെ ഇനി ആരാണ് മുന്നണിയിൽ അവശേഷിക്കുന്നത്? അവിടെ ബാക്കിയുള്ളവർക്ക് ഹിന്ദുത്വവുമായി എന്തെങ്കിലും ചെയ്യാനുണ്ടോ? എൻഡിഎയ്ക്ക് രണ്ട് സിംഹങ്ങളെ നഷ്ടമായിരിക്കുന്നു. ശക്തരായ രണ്ട് തൂണുകൾ നഷ്ടമായ എൻഡിഎയ്ക്ക് ഇനി നിലനിൽപ്പുണ്ടോ എന്നും ശിവസേന ചോദിക്കുന്നു.

കാർഷിക ബില്ലിന്മേലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കഴിഞ്ഞദിവസമാണ് സുഖ്ബീർ സിങ് ബാദലിന്റെ നേതൃത്വത്തിലുള്ള ശിരോമണി അകാലിദൾ എൻഡിഎ വിട്ടത്. പാർട്ടിയുടെ പ്രതിനിധിയായ ഹർസിമ്രത്ത് കൗർ നേരത്തെ കേന്ദ്ര മന്ത്രിസഭയിൽനിന്ന് രാജിവച്ചിരുന്നു. പിന്നാലെയാണ് മുന്നണി വിടാനുള്ള തീരുമാനവും ഉണ്ടായത്. മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി ബിജെപിയുമായുള്ള തർക്കങ്ങളായിരുന്നു ശിവസേനയെ എൻഡിഎയിൽ നിന്നും അകറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP