Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗാന്ധിജയന്തിക്ക് മാംസാഹാരം വിൽക്കില്ലെന്ന് വെസ്റ്റേൺ റെയിൽവേ; പുതിയ തീരുമാനം വ്യക്തമാക്കുന്ന സർക്കുലറും പുറത്തിറക്കി; എല്ലാ സ്റ്റേഷൻ മാസ്റ്ററുമാരോടും നിയന്ത്രണം ഉറപ്പുവരുത്താൻ നിർദ്ദേശം

ഗാന്ധിജയന്തിക്ക് മാംസാഹാരം വിൽക്കില്ലെന്ന് വെസ്റ്റേൺ റെയിൽവേ; പുതിയ തീരുമാനം വ്യക്തമാക്കുന്ന സർക്കുലറും പുറത്തിറക്കി; എല്ലാ സ്റ്റേഷൻ മാസ്റ്ററുമാരോടും നിയന്ത്രണം ഉറപ്പുവരുത്താൻ നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിവസം മാംസാഹാരം വിൽക്കില്ലെന്ന് വെസ്റ്റേൺ റെയിൽവേ.എല്ലാ സ്റ്റേഷൻ മാസ്റ്ററുമാരോടും കാറ്ററിങ് യൂണിറ്റുകളിൽ മാംസാഹാരം വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുവാനും നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യൻ റെയിൽവേ ഗാന്ധിജയന്തി ദിവസം മാംസാഹാരത്തിന് നിയന്ത്രണം കൊണ്ടു വന്നിരുന്നു. എന്നാൽ, വ്യാപക വിമർശനങ്ങളെ തുടർന്ന് ഈ തീരുമാനം മാറ്റുകയായിരുന്നു.

മഹാത്മ ഗാന്ധിയുടെ 150-ാം ജന്മവാർഷികമാണ് ഈ വർഷം ആഘോഷിക്കുന്നത്. ഇത് പ്രമാണിച്ചാണ് മാംസാഹാരം വെസ്റ്റേൺ റെയിൽവേയുടെ പരിധിയിൽ മാംസാഹാരം നിയന്ത്രണം ഏർപ്പെടുത്തിയത്.വെസ്റ്റേൺ റെയിൽവേയുടെ പുതിയ തീരുമാനം വ്യക്തമാക്കുന്ന സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്.

മെയിൽ, എക്സ്‌പ്രസ്, പാസഞ്ചറുകൾ ഉൾപ്പെടെ 939 ട്രെയിനുകളാണ് ആറ് ഡിവിഷനുകളും 510 റെയിൽവേ സ്റ്റേഷനുകളും ഉൾപ്പെടുന്ന വെസ്റ്റേൺ റെയിൽവേയ്ക്ക് കീഴിലുള്ളത്. ഒരു ലക്ഷത്തോളം ജീവനക്കാരുള്ള വെസ്റ്റേൺ റെയിൽവേയിൽ ശരാശരി 43.96 ലക്ഷം യാത്രക്കാരാണ് ദിവസേന യാത്ര ചെയ്യുന്നതെന്നാണ് കണക്ക്. മുട്ട അടക്കമുള്ള മാംസാഹാരങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP