Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാർഷിക നിയമങ്ങൾക്കെതിരേ പ്രമേയം പാസാക്കി ബംഗാൾ നിയമസഭ; പിന്തുണച്ച് സിപിഎമ്മും കോൺഗ്രസും; ജയ് ശ്രീറാം വിളിയോടെ സഭ ബഹിഷ്‌കരിച്ച് ബിജെപി; പ്രമേയം പാസാക്കുന്ന ആറാമത്തെ സംസ്ഥാനം

കാർഷിക നിയമങ്ങൾക്കെതിരേ പ്രമേയം പാസാക്കി ബംഗാൾ നിയമസഭ; പിന്തുണച്ച് സിപിഎമ്മും കോൺഗ്രസും; ജയ് ശ്രീറാം വിളിയോടെ സഭ ബഹിഷ്‌കരിച്ച് ബിജെപി; പ്രമേയം പാസാക്കുന്ന ആറാമത്തെ സംസ്ഥാനം

ന്യൂസ് ഡെസ്‌ക്‌

കൊൽക്കത്ത : കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരേ പ്രമേയം പാസാക്കി പശ്ചിമ ബംഗാൾ നിയമസഭ. ഇതോടെ പുതിയ കാർഷിക നിയമങ്ങൾക്കെതിരേ പ്രമേയം പാസാക്കുന്ന ആറാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറി. സിപിഎമ്മും കോൺഗ്രസും പ്രമേയത്തെ അനുകൂലിച്ചു. പ്രമേയത്തിൽ പ്രതിഷേധിച്ച് ബിജെപി എംഎൽഎമാർ ജയ് ശ്രീറാം വിളിച്ചുകൊണ്ട് സഭ ബഹിഷ്‌കരിച്ചു.

മൂന്ന് കാർഷിക നിയമങ്ങളും കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാർലമെന്ററികാര്യ മന്ത്രി പാർഥാ ചാറ്റർജിയാണ് അവതരിപ്പിച്ചത്. കാർഷിക നിയമങ്ങൾ പിൻവലിക്കുകയോ അല്ലാത്തപക്ഷം കേന്ദ്ര സർക്കാർ രാജിവെക്കുകയോ ആണ് ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

കേരളം, പഞ്ചാബ്, ഛത്തീസ്‌ഗഢ്, ഡൽഹി, രാജസ്ഥാൻ എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് നേരത്തെ കാർഷിക നിയമങ്ങൾക്കെതിരേ പ്രമേയം പാസാക്കിയിട്ടുള്ളത്. പുതിയ കാർഷിക നിയമങ്ങൾ നടപ്പാക്കില്ലെന്ന് ഈ സംസ്ഥാനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP