Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

മദ്യപിച്ചെത്തിയ യുവതി വിളിച്ച് കൂവിയത് കേട്ടാലറയ്ക്കുന്ന തെറി; പർദ്ദാധാരി വെടി ഉതിർത്തതോടെ ഭീതിയിൽ ജനങ്ങളും; ദൃശ്യങ്ങൾ വൈറലായതോടെ 28കാരിയെ അറസ്റ്റ് ചെയ്ത് പൊലീസും

മദ്യപിച്ചെത്തിയ യുവതി വിളിച്ച് കൂവിയത് കേട്ടാലറയ്ക്കുന്ന തെറി; പർദ്ദാധാരി വെടി ഉതിർത്തതോടെ ഭീതിയിൽ ജനങ്ങളും; ദൃശ്യങ്ങൾ വൈറലായതോടെ 28കാരിയെ അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പർദ്ദയും ധരിച്ച് തോക്കുമായി തെരുവിലെത്തി വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 28കാരിയായ നുസ്രത്ത് എന്ന യുവതിയാണ് അറസ്റ്റിലായത്. നവംബർ 18ന് രാത്രിയാണ് വടക്കു കിഴക്കൻ ഡൽഹിയിലെ ഒരു തെരുവിൽ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തോക്കുമായി എത്തിയ യുവതി അധിക്ഷേപ വാക്കുകൾ പറയുകയും വെടിയുതിർത്തും ഭീതി പരത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നുസ്രത്ത് പിടിയിലായത്.

നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ചൗഹാൻ ബംഗാർ പ്രദേശത്തുള്ള ഒരു തെരുവിലാണ് യുവതി അക്രമാസക്തയായത്. ഇവിടെ ഒരു കടയുടെ മുന്നിൽ വെച്ച് അലറി വിളിച്ച് യുവതി വെടിവയ്ക്കുന്നതും പിന്നീട് ഇവരുടെ കൂടെയുള്ള പുരുഷൻ ഇവരെ പിടിച്ചു മാറ്റുന്നതും പിന്നാലെ ബൈക്കിൽ കയറി പോകുന്നതുമാണ് വീഡിയോയിൽ ഉള്ളത്. യുവതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവം നടക്കുമ്പോൾ യുവതി മദ്യപിച്ചിരുന്നുവെന്നും ഒരു കടയുടമയുമായി ഇവർ തർക്കിച്ചതായും ഇതിന് പിന്നാലെയാണ് വെടിയുതിർത്തതെന്നും പൊലീസ് വ്യക്തമാക്കി. പ്രദേശത്തെ ഗുണ്ടാ സംഘമായ മൊഹ്‌സിന്റെ സഹോദരിയാണ് ഇവരെന്നും ജഫ്രാബാദ് സ്വദേശിയായ ഇവരുടെ പേര് നുസ്രത്ത് എന്നാണെന്നും പൊലീസ് പറഞ്ഞു. പ്രദേശത്തെ ഗുണ്ടയായ നസീറിന്റെ അടുത്ത കൂട്ടാളിയാണ് മൊഹ്‌സിൻ. കടയുടമയുമായുള്ള തർക്കത്തിനിടെ താൻ നസീറിന്റെ സഹോദരിയാണെന്ന് യുവതി പറയുന്നത് വീഡിയോയിൽ കേൾക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP