Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202218Wednesday

അസം വന മേഖലയിൽ നിന്നും വൻ ആയുധ ശേഖരം കണ്ടെത്തി; പിടികൂടിയവയിൽ ഹാൻഡ് ഗ്രനേഡുകൾ ഉൾപ്പടെ സ്ഫോടക വസ്തുക്കളും

അസം വന മേഖലയിൽ നിന്നും വൻ ആയുധ ശേഖരം കണ്ടെത്തി; പിടികൂടിയവയിൽ ഹാൻഡ് ഗ്രനേഡുകൾ ഉൾപ്പടെ സ്ഫോടക വസ്തുക്കളും

മറുനാടൻ മലയാളി ബ്യൂറോ

ദിസ്പൂർ: അസമിലെ വന മേഖലയിൽ നിന്നും വൻ ആയുധ ശേഖരം കണ്ടെത്തി. കർബി ആംഗ്ലോംഗ് വനപ്രദേശത്ത് നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. വനത്തിനുള്ളിൽ കുഴിച്ചിട്ട നിലയിലായിരുന്നു ആയുധങ്ങൾ.

അസം പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനത്തിനുള്ളിൽ തിരച്ചിൽ നടത്തിയത്. കർബി ഡെമോക്രാറ്റിക് ലിബറേഷൻ ഫ്രണ്ട്(കെഡിഎൽഎഫ്) ഭീകര സംഘടനിയിലെ പ്രവർത്തകരാണ് ഈ വന മേഖലയിൽ ഒളിച്ച് താമസിച്ചിരുന്നത്. അവർ സുക്ഷിച്ചിരുന്ന ആയുധങ്ങളാണ് കണ്ടെത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കെഡിഎൽഎഫ് സംഘടനയുടെ തലവൻ ജാക്സൺ എന്ന ഭീകരനെ പൊലീസ് വധിച്ചതിന് ശേഷം ഈ പ്രദേശത്ത് വലിയ രീതിയിലുള്ള ഭീകരവാദ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

റൈഫിളുകൾ, പിസ്റ്റൽ, ഹാൻഡ് ഗ്രനേഡുകൾ, എകെ-47, വെടിമരുന്നറകൾ മറ്റ് സ്ഫോടക വസ്തുക്കൾ എന്നിവയാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് വന മേഖലയിൽ പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP