Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാഹുൽ ഗാന്ധിയെ ചീമുട്ട എറിയുമെന്ന് കേന്ദ്രമന്ത്രി; കോൺഗ്രസ് പാർട്ടിയെ നശിപ്പിച്ചതും രാഹുലെന്നും രാംദാസ് അത്തേവാലെ

രാഹുൽ ഗാന്ധിയെ ചീമുട്ട എറിയുമെന്ന് കേന്ദ്രമന്ത്രി; കോൺഗ്രസ് പാർട്ടിയെ നശിപ്പിച്ചതും രാഹുലെന്നും രാംദാസ് അത്തേവാലെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ അടിച്ചാൽ തങ്ങൾ രാഹുലിനെ ചീമുട്ട എറുയുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുവാക്കൾ അടിച്ച് പുറത്താക്കും എന്ന രാഹുലിന്റെ പ്രസ്താവനയെ കുറിച്ച് പറയവെ, വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. രാഹുൽ ഗാന്ധി മോദിയെ വടി കൊണ്ടടിച്ചാൽ ഞങ്ങൾ അദ്ദേഹത്തെ മുട്ടകൊണ്ടെറിയും. രാഹുൽ കോൺഗ്രസ് പാർട്ടിയെ നശിപ്പിച്ചെന്നും അത്തേവാലെ വിമർശിച്ചു.

പ്രധാനമന്ത്രിക്ക് വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കില്ല. യുവാക്കൾക്ക് തൊഴിൽ നൽകാതെ രാജ്യം പുരോഗതിയിലേക്ക് എത്തുകയില്ലെന്ന വസ്തുത വടി കൊണ്ടടിച്ച് മോദിയെ അവർ പഠിപ്പിക്കും എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. എന്നാൽ, ഇത്തരം വിലകുറഞ്ഞ പ്രസ്താവനകൾ നടത്തിയാണ് രാഹുൽ അമേഠിയിൽ തോറ്റത് എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലും രാജ്യത്തെ തൊഴിലില്ലായ്മ മുൻനിർത്തിയുള്ള വിമർശനങ്ങൾ രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നു. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള പദ്ധതികളൊന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

''രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തെ ഉയർന്ന നിലയിലാണ്. എന്നാൽ ഇതിനെക്കുറിച്ച് പ്രധാനമന്ത്രിയോ ധനമന്ത്രിയോ ബജറ്റിൽ ഒരുവാക്ക് പോലും പറഞ്ഞിട്ടില്ല. രാജ്യത്തെ ഓരോ യുവാക്കളും തൊഴിലിനെപ്പറ്റിയാണ് അന്വേഷിക്കുന്നത്. ഇതാണ് യാഥാർത്ഥ്യം.'' രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP