Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്ന് ശിവരാജ് സിങ് ചൗഹാൻ; കോൺഗ്രസിനേക്കാൾ വോട്ടുകൾ ലഭിച്ചിട്ടും സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തങ്ങൾക്ക് ലഭിച്ചില്ലെന്നും മുൻ മുഖ്യമന്ത്രി; കേന്ദ്രസർക്കാർ സംസ്ഥാനത്തെ വളരെയധികം പിന്തുണച്ചു; ഇരുസർക്കാരുകളും ജനങ്ങൾക്കുവേണ്ടി നിരവധി ക്ഷേമപദ്ധതികൾ നടപ്പിലാക്കിയെന്നും ചൗഹാൻ

പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്ന് ശിവരാജ് സിങ് ചൗഹാൻ; കോൺഗ്രസിനേക്കാൾ വോട്ടുകൾ ലഭിച്ചിട്ടും സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തങ്ങൾക്ക് ലഭിച്ചില്ലെന്നും മുൻ മുഖ്യമന്ത്രി; കേന്ദ്രസർക്കാർ സംസ്ഥാനത്തെ വളരെയധികം പിന്തുണച്ചു; ഇരുസർക്കാരുകളും ജനങ്ങൾക്കുവേണ്ടി നിരവധി ക്ഷേമപദ്ധതികൾ നടപ്പിലാക്കിയെന്നും ചൗഹാൻ

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: മധ്യപ്രദേശിലെ പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയത്തിന് പിന്നാലെ ഗവർണർക്ക് രാജിക്കത്ത് നൽകിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനേക്കാൾ വോട്ടുകൾ ലഭിച്ചിട്ടും സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തങ്ങൾക്ക് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തങ്ങൾക്ക് ലഭിച്ചില്ലെന്നത് അംഗീകരിക്കുന്നു. അതിനാൽ അവകാശവാദം ഉന്നയിക്കാനില്ലെന്നും പ്രതിപക്ഷത്തിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.കേന്ദ്രസർക്കാർ സംസ്ഥാനത്തെ വളരെയധികം പിന്തുണച്ചിട്ടുണ്ട്. ഇരുസർക്കാരുകളും ജനങ്ങൾക്കുവേണ്ടി നിരവധി ക്ഷേമപദ്ധതികൾ നടപ്പിലാക്കി. പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം പൂർണമായും തന്റേതാണ്. ചിലപ്പോൾ തനിക്കെന്തെങ്കിലും ന്യൂനത ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മധ്യപ്രദേശിൽ 114 സീറ്റുകളിൽ വിജയിച്ച കോൺഗ്രസാണ് ഏറ്റവും വലിയ കക്ഷി.ബിജെപി 109 സീറ്റുകൾ നേടി. ബി.എസ്‌പി രണ്ടിടത്തും സമാജ് വാദി പാർട്ടി ഒരിടത്തും ജയിച്ചുകയറി. നാലു സീറ്റുകളിൽ സ്വതന്ത്രർക്കാണ് വിജയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP