Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തങ്ങൾ വലിയവരെന്ന് ഉറപ്പുവരുത്താൻ ടൈംസ് ഓഫ് ഇന്ത്യ മോഷ്ടിച്ചിട്ടത് ഡെക്കാൺ ക്രോണിക്കളിന്റെ ക്ലാസിഫെഡ് പരസ്യം; അന്വേഷിക്കാൻ കോടതിയുടെ ഉത്തരവ്

തങ്ങൾ വലിയവരെന്ന് ഉറപ്പുവരുത്താൻ ടൈംസ് ഓഫ് ഇന്ത്യ മോഷ്ടിച്ചിട്ടത് ഡെക്കാൺ ക്രോണിക്കളിന്റെ ക്ലാസിഫെഡ് പരസ്യം; അന്വേഷിക്കാൻ കോടതിയുടെ ഉത്തരവ്

ഹൈദരബാദ്: തങ്ങളുടെ പരസ്യങ്ങൾ മോഷ്ടിക്കുന്നു എന്ന ആരോപണവുമായി ഡെക്കാൻ ക്രോണിക്കിൾ പത്രം ടൈംസ് ഓഫ് ഇന്ത്യയ്‌ക്കെതിരെ രംഗത്ത്. മോഷണവുമായി ഡെക്കാന്റെ പരാതിയിൽ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. ഡെക്കാൻ ക്രോണിക്കിളിൽ പ്രസിദ്ധീകരിച്ച ക്ലാസിഫൈഡ് പരസ്യങ്ങൾ അതേപടിയെടുത്ത് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചെന്നാണ് ആരോപണം.

ക്ലാസിഫൈഡ് പരസ്യം അതെ കോഡുകളും ബോക്‌സ് നമ്പറും ഉപയോഗിച്ച് പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ചാണ് ടൈംസ് ഓഫ് ഇന്ത്യയ്‌ക്കെതിരെ, ഡെക്കാൻ ക്രോണിക്കിൾ കോടതിയെ സമീപിച്ചത്. ഇക്കാര്യം ഡെക്കാൻ ക്രോണിക്കിൾ പത്രം മുഖ്യവാർത്തായായി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അനുകൂലമായ ചലച്ചിത്ര റിവ്യൂകൾ നൽകുന്നതിനായും പണം പറ്റുന്ന സ്ഥാപനമാണ് ടൈംസ് ഓഫ് ഇന്ത്യയെന്നും ഡെക്കാൻ ക്രോണിക്കിൾ ആരോപിക്കുന്നു.

ടൈംസ് ഓഫ് ഇന്ത്യ പത്രം 'കട്ടെടുത്ത' ക്ലാസിഫൈഡകളുടെ പകർപ്പും ഡെക്കാൻ ക്രോണിക്കിൾ പ്രസിദ്ധീരിച്ചിട്ടുണ്ട്. ഇടത്തരം ചെറുകിട പ്രസിദ്ധീകരണങ്ങളെ ഇല്ലാതാക്കാൻ ആശ്രയിക്കുന്ന വിവിധങ്ങളായ തന്ത്രങ്ങളുടെ ഭാഗമായാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ഈ നീക്കമന്നൊണ് ആക്ഷേപം. വാർത്തകൾക്ക് പണം വാങ്ങുന്ന ടൈംസ് ഓഫ് ഇന്ത്യ പരസ്യങ്ങൾ പണം നൽകാതെ പ്രസിദ്ധീകരിക്കുകയാണെന്നാണ് ഡെക്കാൻ ക്രോണിക്കിളിന്റെ ആരോപണം.

തങ്ങളുടെ പരസ്യത്തിന് കാര്യമായ പ്രതികരണം ഇല്ലെന്ന് തെളിയിക്കാനാണ് ഇത്തരത്തിൽ പരസ്യം മോഷ്ടിക്കുന്നതെന്നാണ് ഡെക്കാൻ ക്രോണിക്കിളിന്റെ ആരോപണം. ടൈംസ് ഓഫ് ഇന്ത്യ പത്രം 'കട്ടെടുത്ത' ക്ലാസിഫൈഡകളുടെ പകർപ്പും ഡെക്കാൻ ക്രോണിക്കിൾ പ്രസിദ്ധീരിച്ചിട്ടുണ്ട്. ഇടത്തരം ചെറുകിട പ്രസിദ്ധീകരണങ്ങളെ ഇല്ലാതാക്കാൻ ആശ്രയിക്കുന്ന വിവിധങ്ങളായ തന്ത്രങ്ങളുടെ ഭാഗമായാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ഈ നീക്കമന്നെും ഡെക്ക്രൻ ക്രോണിക്കിൾ ആരോപിക്കുന്നു.

ടൈംസ് ഓഫ് ഇന്ത്യയും ദി ഹിന്ദുവും തമ്മിലുള്ള പരസ്യ ഏറ്റുമുട്ടൽ നേരത്തെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഹിന്ദുവിനെ യാഥാസ്ഥിതിക പത്രമായി ടൈംസ് ഓഫ് ഇന്ത്യ ചിത്രീകരിച്ചു. ഉപരിപ്ലവമായ കാര്യങ്ങളാണ് ടൈംസ് ഓഫ് ഇന്ത്യ വാർത്തയായി നൽകുന്നതെന്നായിരുന്നു ഹിന്ദുവിന്റെ ആരോപണം. പിന്നീട് ദിപികാ പദുകോണിന്റെ ചിത്രവുമായി ബന്ധപ്പെട്ടും ഇവർക്കിടയിൽ തർക്കമുണ്ടായി. ടൈംസിനെ വിമർശിച്ച് ഹിന്ദു മുഖ പ്രസംഗവും എഴുതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP