Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വഖഫ് ബോർഡ് നിയമനത്തിലെ അഴിമതി; ബോർഡ് ചെയർമാനും എഎപി എംഎൽഎയുമായ അമാനത്തുല്ല ഖാൻ ഡൽഹിയിൽ അറസ്റ്റിൽ; ചട്ടം ലംഘിച്ച് 32 പേരെ അനധികൃതമായി നിയമിച്ചെന്ന് കേസ്

വഖഫ് ബോർഡ് നിയമനത്തിലെ അഴിമതി; ബോർഡ് ചെയർമാനും എഎപി എംഎൽഎയുമായ അമാനത്തുല്ല ഖാൻ ഡൽഹിയിൽ അറസ്റ്റിൽ; ചട്ടം ലംഘിച്ച് 32 പേരെ അനധികൃതമായി നിയമിച്ചെന്ന് കേസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വഖഫ് ബോർഡ് നിയമനത്തിലെ അഴിമതിയുടെ പേരിൽ ആം ആദ്മി എംഎൽഎ അമാനത്തുല്ല ഖാൻ അറസ്റ്റിൽ. ഡൽഹി വഖഫ് ബോർഡ് ചെയർമാനാണ് അമാനുല്ല. അഴിമതി ആരോപിച്ച് 2020ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഉച്ചക്ക് 12ന് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.

ഓഖ്ലയിൽ നിന്നുള്ള എംഎ‍ൽഎയായ അമാനത്തുല്ല ഖാന്റെ സഹായിയും ബിസിനസ് പങ്കാളിയുമായ ഹാമിദ് അലിയുടെ വീട്ടിൽ വെള്ളിയാഴ്ച ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം (എ.സി.ബി) റെയ്ഡും നടത്തിയിരുന്നു. ജാമിഅ നഗറിലെ വീട്ടിൽ നടന്ന റെയ്ഡിൽ 12 ലക്ഷം രൂപയും തോക്കും നോട്ടെണ്ണൽ യന്ത്രവും പിടിച്ചെടുത്തു. ഡൽഹിയിലെ വിവിധയിടങ്ങളിൽ നടന്ന റെയ്ഡിന്റെ തുടർച്ചയായിരുന്നു ഹാമിദ് അലിയുടെ വീട്ടിലും പരിശോധന.

ബെറെറ്റ പിസ്റ്റളാണ് പിടിച്ചെടുത്തതെന്നും ഇതിൽ ബുള്ളറ്റുകളുണ്ടെന്നും എ.സി.ബി ഉദ്യോഗസ്ഥർ പറഞ്ഞു. എ.എ.പി നേതാവിന്റെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സുഹൃത്താണ് ഹാമിദ് അലിയെന്നും ഉദ്യോഗസ്ഥർ ആരോപിച്ചു. സർക്കാർ ചട്ടങ്ങൾ ലംഘിച്ച് 32 പേരെ അനധികൃതമായി വഖഫ് ബോർഡിൽ നിയമിച്ചെന്നാണ് കേസ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP