Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകളുടെ പതിനെഞ്ചാം ജന്മദിനം ആഘോഷിച്ച് മാതാപിതാക്കൾ; പിന്നാലെ കെട്ടിടം തകർന്നു വീണ് മക്കളുടെ മരണം കൺമുന്നിൽ; ദുരന്തത്തിന് വഴിവച്ചത് സമീപത്തെ കെട്ടിടത്തിൽ നടന്ന പൈലിങ്; സ്ഥലമുടമയ്‌ക്കെതിരെ കേസെടുത്തു

മകളുടെ പതിനെഞ്ചാം ജന്മദിനം ആഘോഷിച്ച് മാതാപിതാക്കൾ; പിന്നാലെ കെട്ടിടം തകർന്നു വീണ് മക്കളുടെ മരണം കൺമുന്നിൽ; ദുരന്തത്തിന് വഴിവച്ചത് സമീപത്തെ കെട്ടിടത്തിൽ നടന്ന പൈലിങ്; സ്ഥലമുടമയ്‌ക്കെതിരെ കേസെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

വിശാഖപട്ടണം: വിശാഖപട്ടണത്ത് മൂന്ന് നില കെട്ടിടം തകർന്ന് വീണ് സഹോദരിമാർ മരിച്ചതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. ഇന്ന് പുലർച്ചെയാണ് വിശാഖപട്ടണം കളക്ടറേറ്റിന് സമീപമുള്ള രാമജോഗി പേട്ടയിൽ മൂന്ന് നിലകളുള്ള കെട്ടിടം തകർന്ന് വീണത്. എസ് ദുർഗ പ്രസാദ് (17), സഹോദരി എസ് അഞ്ജലി (10), ചോട്ടു (27) എന്നിവരാണ് മരണപ്പെട്ടത്.

അഞ്ജലിയുടെ ജന്മദിനം ആഘോഷിച്ച് മണിക്കൂറുകൾക്കുള്ളിലാണ് അപ്രതീക്ഷിതമായി ദുരന്തം സഹോദരിമാരുടെ ജീവൻ അപഹരിച്ചത്. അഞ്ജലിയുടെ 15-ാം ജന്മദിനം ആഘോഷിച്ച് മണിക്കൂറുകൾ മാത്രം കഴിഞ്ഞപ്പോഴാണ് കെട്ടിടം തകർന്നു വീണതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എൻഡിആർഎഫും പൊലീസും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന അഞ്ച് പേരെ രക്ഷിക്കാനായത്. അഞ്ജലിയുടെ അച്ഛൻ എസ്. രാമറാവുവിനെയും ഭാര്യ എസ് കല്യാണിയെയും രക്ഷപ്പെടുത്തി കെജിഎച്ചിലേക്ക് മാറ്റി

ഈ കെട്ടിടത്തിന് തൊട്ടടുത്ത് മറ്റൊരു കെട്ടിടത്തിനായി പൈലിംഗും കുഴൽക്കിണർ കുഴിക്കലും നടക്കുന്നുണ്ടായിരുന്നു. തുടർച്ചയായ പൈലിംഗിൽ കെട്ടിടത്തിന് വിള്ളൽ വീഴുകയും തകർന്ന് വീഴുകയുമായിരുന്നുവെന്ന് സ്ഥലം പരിശോധിച്ച ശേഷം പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ തൊട്ടടുത്ത സ്ഥലമുടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രദേശ വാസികൾ പറയുന്നത്. രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കെട്ടിടമാണ് തകർന്നു വീണത്. അപകടസമയത്ത് കെട്ടിടത്തിൽ എട്ട് പേർ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP