Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

മഹാരാഷ്ട്രയിൽ നാണംകെട്ട അധികാര നാടകം അരങ്ങേറുമ്പോൾ കൂളായി വിനോദ് നിക്കോൾ; നിയമസഭാ അംഗങ്ങളെല്ലാം പഞ്ചനക്ഷത്ര ഹോട്ടലുകളിൽ അടച്ചിട്ടപ്പോൾ കർഷകർക്കു വേണ്ടിയുള്ള സമരത്തിൽ പങ്കെടുത്ത് സിപിഎം എംഎൽഎ

മഹാരാഷ്ട്രയിൽ നാണംകെട്ട അധികാര നാടകം അരങ്ങേറുമ്പോൾ കൂളായി വിനോദ് നിക്കോൾ; നിയമസഭാ അംഗങ്ങളെല്ലാം പഞ്ചനക്ഷത്ര ഹോട്ടലുകളിൽ അടച്ചിട്ടപ്പോൾ കർഷകർക്കു വേണ്ടിയുള്ള സമരത്തിൽ പങ്കെടുത്ത് സിപിഎം എംഎൽഎ

സ്വന്തം ലേഖകൻ

മുംബൈ: മഹാരാഷ്ട്രയിൽ ബിേെജപിക്കെതിരെ ത്രികക്ഷി സഖ്യം ചക്രവ്യൂഹം തീർത്തപ്പോൾ അതിലൊന്നും വിനോദ് നിക്കോൾ എംഎൽഎയ്ക്ക് തീരെ താൽപര്യം ഉണ്ടായിരുന്നില്ല. ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിൽ ത്രികക്ഷി സർക്കാർ അധികാരമേൽക്കുന്നത് കാണാനും വിനോദ് ഉണ്ടായില്ല. സംസ്ഥാനത്ത് നാണംകെട്ട അധികാര നാടകം അരങ്ങേറിയ ദിവസങ്ങളിൽ, നിയുക്ത നിയമസഭാ സാമാജികരെയെല്ലാം അതതുപാർട്ടികൾ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ അടച്ചിട്ടപ്പോൾ അക്കൂട്ടത്തിലും നിക്കോൾ ഇല്ലായിരുന്നു. മഹാരാഷ്ട്ര നിയമസഭയിലെ ഏക ഇടതുപക്ഷ അംഗമാണ് വിനോദ് നിക്കോൾ. സംസ്ഥാനതച്ത് അധികാര വടംവലി നടക്കുമ്പോൽ ഉറിനിൽ സിഐ.ടി.യു.വിന്റെ ഒരു യോഗത്തിൽ പങ്കെടുക്കുക ആയിരുന്നു വിനോദ് നിക്കോൾ.

നിയമസഭാ അംഗങ്ങളെല്ലാം പഞ്ചനക്ഷത്ര ഹോട്ടലുകളിൽ അടച്ചിടപ്പെട്ടപ്പോൾ കാലം തെറ്റിവന്ന മഴയിൽ കൃഷിനശിച്ച കർഷകർക്ക് അടിയന്തര സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് ദഹാനുവിൽ അഖിലേന്ത്യാ കിസാൻ സഭ നടത്തിയ സമരത്തിലായിരുന്നു അദ്ദേഹം. 'കോൺഗ്രസും എൻ.സി.പി.യും ശിവസേനയും എംഎ‍ൽഎ.മാരെ പാർപ്പിച്ച ഹോട്ടലിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. എന്നാൽ വിനോദ് നിക്കോളിന് നിസ്വാർത്ഥമായ ജനസേവനത്തിനായിരുന്നു അപ്പോഴും താൽപര്യം.

ബിജെപി. അധികാരത്തിൽ തിരിച്ചുവരുന്നത് തടയേണ്ടതുണ്ട് എന്നതിനാൽ ബദൽ സർക്കാർ രൂപവത്കരണത്തെ എതിർക്കേണ്ടതില്ല എന്നതാണ് സിപിഎമ്മിന്റെ നിലപാട്. എന്നാൽ സർക്കാരിന് ഔപചാരികമായി പിന്തുണ നൽകുകയുമില്ല. ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ പ്രഖ്യാപിക്കാനായി നടന്ന പ്രതിപക്ഷ എംഎ‍ൽഎ.മാരുടെ യോഗത്തിലും വിനോദ് നിക്കോൾ പങ്കെടുത്തിരുന്നില്ല. മുൻസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തി കർഷകരുടെയും സാധാരണക്കാരുടെയും ക്ഷേമത്തിനായുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ പുതിയ സർക്കാർ നടപടിയെടുക്കണമെന്ന ആവശ്യമാണ് സിപിഎം. മുന്നോട്ടുവെച്ചിട്ടുള്ളത്.

കോടീശ്വരന്മാരെക്കൊണ്ടു നിറഞ്ഞ മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും ദരിദ്രനായ അംഗമാണ് വിനോദ് നിക്കോൾ. സ്‌കൂൾ പഠനം മുഴുവനാക്കാൻ പോലുമാകാതെ വടാ പാവ് വിറ്റുനടക്കേണ്ടി വന്ന ഈ നേതാവിന്റെ ആസ്തി 51,082 രൂപ മാത്രമാണ്. ഡിവൈഎഫ്ഐ.യിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ നിക്കോൾ സിഐ.ടി.യുവിന്റെ താനെ-പാൽഘർ ജില്ലാ സെക്രട്ടറിയും സിപിഎം. സംസ്ഥാന കമ്മിറ്റി അംഗവുമാണിപ്പോൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ എട്ടു സീറ്റിൽ മത്സരിച്ച സിപിഎമ്മിന് വിനോദ് നിക്കോളിന്റെ ദഹാനുവിൽ മാത്രമേ വിജയിക്കാനായുള്ളൂ. ബിജെപി.യുടെ സിറ്റിങ് എംഎ‍ൽഎ. പാസ്‌കൽ ധനാരേയെയാണ് ഇവിടെ സിപിഎം. തോൽപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP