Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഝാർഖണ്ഡിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരാൻ പോയ മലയാളികളെ ബന്ദിയാക്കി; വാഹനം തടഞ്ഞുവച്ചു; കേരളാ പൊലീസ് ഇടപെട്ടതിനെ മോചിപ്പിച്ചു

ഝാർഖണ്ഡിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരാൻ പോയ മലയാളികളെ ബന്ദിയാക്കി; വാഹനം തടഞ്ഞുവച്ചു; കേരളാ പൊലീസ് ഇടപെട്ടതിനെ മോചിപ്പിച്ചു

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി: ഝാർഖണ്ഡിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരാൻ പോയ ബസും രണ്ടു ജിവനക്കാരെയും ഗ്രാമവാസികൾ ബന്ദിയാക്കി. ഇടുക്കി സ്വദേശികളായ അനിൽ, ദേവികുളം ഷാജി എന്നിവരെയാണ് ബന്ദികളാക്കിയത്. കേരളാ പൊലീസ് ഇടപെട്ടതിനെ തുടർന്ന് ഇവരെ മോചിപ്പിച്ചു.

കഴിഞ്ഞ പത്താം തീയതി കട്ടപ്പനയിൽ നിന്നും തൊഴിലാളികളുമായി പോയതായിരുന്നു ഈ ബസ്. സാധാരണരീതിയിൽ തിരികെ വരുമ്പോൾ അവിടെ നിന്ന് തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുവരികയുമാണ് പതിവ്. അതിന്റെ അടിസ്ഥാനത്തിൽ രണ്ടുദിവസം ഡ്രൈവറും ക്ലീനറും ഝാർഖണ്ഡിലെ ഒരു ഗ്രാമത്തിൽ തങ്ങുകയായിരുന്നു.

നാട്ടിലേക്ക് വരാൻ പതിനഞ്ച് തൊഴിലാളികൾ തയ്യാറാണെന്നതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർ ബസുമായി പോയപ്പോൾ നാട്ടുകാർ ബന്ധികളാക്കുകയായിരുന്നു. നേരത്തെ തൊഴിലാളികൾക്ക് ലഭിക്കേണ്ട വേതനം ലഭിച്ചില്ലെന്ന് പറഞ്ഞാണ് ബസും വാഹനവും തടഞ്ഞുവെച്ചത്. മറ്റ് വാഹനങ്ങളിലുള്ളവർക്കാർ ഇക്കാര്യം ഝാർഖണ്ഡ പൊലീസിനെ അറിയിച്ചെങ്കിലും ഇടപെടൽ ഉണ്ടായില്ല.

തുടർന്ന് ജീവനക്കാർ കേരളാ പൊലീസീന് വിളിക്കുകയായിരുന്നു. തുടർന്ന് ഇന്റലിജൻസ് എഡിജിപി ജാർഖണ്ഡ് പൊലീസുമായി ബന്ധപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ ഝാർഖണ്ഡ് പൊലീസ് ഇവരെ മോചിപ്പിക്കുകയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP