Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തയാളെ നാട്ടുകാർ തലയ്ക്കടിച്ച് കൊന്നു; ഇരയുടെ ബന്ധുവടക്കം എട്ടുപേർ അറസ്റ്റിൽ

പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തയാളെ നാട്ടുകാർ തലയ്ക്കടിച്ച് കൊന്നു; ഇരയുടെ ബന്ധുവടക്കം എട്ടുപേർ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി: പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തയാളെ നാട്ടുകാർ തലയ്ക്കടിച്ച് കൊന്നു. ഝാർഖണ്ഡിലെ ജോഗിമുണ്ട ഗ്രാമത്തിലാണ് ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ വിനീത് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവടക്കം എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാവിലെയാണ് ഒരു സംഘമാളുകൾ വിനീതിനെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഉറങ്ങുകയായിരുന്ന യുവാവിനെ വീട് ആക്രമിച്ച ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് മറ്റൊരു സ്ഥലത്തെത്തിച്ച് വടി കൊണ്ട് മർദിച്ചു. ഇതിനിടെ വലിയ കല്ല് കൊണ്ട് തലയ്ക്കിടിക്കുകയും ചെയ്തു. തലയ്ക്ക് മാരകമായ പരിക്കേറ്റാണ് മരണം സംഭവിച്ചത്.

ഗ്രാമത്തിലെ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഏഴ് മാസം മുമ്പാണ് വിനീത് പൊലീസിന്റെ പിടിയിലാകുന്നത്. ജയിലിലായിരുന്ന ഇയാൾ അടുത്തിടെ ജാമ്യത്തിലിറങ്ങി. വിനീത് ജാമ്യത്തിലിറങ്ങിയ വിവരമറിഞ്ഞ് പെൺകുട്ടിയുടെ ബന്ധുക്കൾ പരിഭ്രാന്തരായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ ഇവർ വിനീതിനെ ഭീഷണിപ്പെടുത്തിയതായും ടൈംസ് നൗവ് റിപ്പോർട്ട് ചെയ്തു. ഇതിനുപിന്നാലെയാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP