Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മണിക്കൂറുകൾക്കുള്ളിൽ ആസ്വാദക മനം കവർന്ന് 'പോർകണ്ട സിംഗം'; കമൽഹാസന്റെ 'വിക്ര'ത്തിലെ പുതിയ ഗാനം; ചിത്രത്തമെത്തുക ജൂൺ 3 ന്

മണിക്കൂറുകൾക്കുള്ളിൽ ആസ്വാദക മനം കവർന്ന് 'പോർകണ്ട സിംഗം'; കമൽഹാസന്റെ 'വിക്ര'ത്തിലെ പുതിയ ഗാനം; ചിത്രത്തമെത്തുക ജൂൺ 3 ന്

മറുനാടൻ മലയാളി ബ്യൂറോ

കമൽഹാസൻ നായകനാകുന്ന പുതിയ ചിത്രമാണ് വിക്രം. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതും പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. 'വിക്രം' എന്ന പുതിയ ചിത്രം റിലീസ് ചെയ്യുന്നത് ജൂൺ മൂന്നിനാണ്. ഇപ്പോഴിതാ 'വിക്രം' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്

'പോർകണ്ട സിംഗം' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. അനിരുദ്ധ് രവിചന്റെ സംഗീത സംവിധാനത്തിൽ വിഷ്ണു എടവന്റെ വരികൾ എഴുതി രവി ജി പാടിയിരിക്കുന്നു. കമൽഹാസനൊപ്പം 'വിക്രം' എന്ന ചിത്രത്തിൽ മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

കമൽഹാസന്റെ 'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. വൻ തുകയ്ക്കാണ് കമൽഹാസൻ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോർട്ടുകൾ. കമൽഹാസൻ തന്നെയാണ് വിക്രം സിനിമയുടെ നിർമ്മാണം. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിലാണ് നിർമ്മാണം.

നൂറ്റിപത്ത് ദിവസങ്ങളാണ് വിക്രം' ഷൂട്ട് പൂർത്തിയാകാൻ എടുത്തത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിങ് ഫിലോമിൻ രാജ്. സംഘട്ടന സംവിധാനം അൻപറിവ്. നൃത്തസംവിധാനം ദിനേശ്. പിആർഒ ഡയമണ്ട് ബാബു. ശബ്ദം സങ്കലനം കണ്ണൻ ഗൺപത്.

കമൽഹാസൻ നിർമ്മിക്കുന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ് ആക്ഷൻ ക്രൈം ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്കുമാർ പെരിയസാമിയാണ് സംവിധാനം. ശിവകാർത്തികേയനാണ് നായകൻ. സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയാണ് സഹനിർമ്മാണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP