Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊടുംകുറ്റവാളി വികാസ് ദുബെയ്ക്കൊപ്പം ഒളിവിൽ കഴിഞ്ഞ സഹായിക്ക് കോവിഡ് സ്ഥിരീകരിച്ചു; ഇയാൾക്കൊപ്പം പിടിയിലായ മറ്റു രണ്ടുപേരുടെ പരിശോധനാ ഫലം നെഗറ്റീവ്

മറുനാടൻ ഡെസ്‌ക്‌

ഫരീദാബാദ്: യുപിയിലെ കാൻപൂരിൽ എട്ട് പൊലീസുകാരെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ പൊലീസ് തിരയുന്ന കൊടുംകുറ്റവാളി വികാസ് ദുബെയ്ക്കൊപ്പം ഒളിവിൽ കഴിഞ്ഞ സഹായിക്ക് കോവിഡ് സ്ഥിരീകരിച്ചു. ദുബെയ്ക്കൊപ്പം ഉണ്ടായിരുന്ന കാർത്തികേയ് എന്ന പ്രഭാതിനെ മറ്റ് രണ്ടുപേർക്കൊപ്പം ഹരിയാണയിലെ ഫരീദാബാദിൽനിന്നാണ് പൊലീസ് ബുധനാഴ്ച രാവിലെ അറസ്റ്റുചെയ്തത്. തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇയാൾക്കൊപ്പം പിടിയിലായ മറ്റു രണ്ടുപേരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.

രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഫരീദാബാദിലെ ഒരു വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് കൂട്ടാളികൾ പിടിയിലായത്. ദുബെയോട് സാമ്യമുള്ള ഒരാൾ ഫരീദാബാദിൽ ഹോട്ടൽ മുറി ബുക്കുചെയ്യാൻ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

എന്നാൽ പൊലീസ് സ്ഥലത്തെത്തിയതോടെ സംഘം കടന്നുകളഞ്ഞു. പിന്നീട് ന്യൂ ഇന്ദിരാ നഗർ കോംപ്ലെക്സിലെ ഒരു വീട്ടിൽ ദുബെയും സംഘവും ഉണ്ടെന്ന വിവരമറിഞ്ഞ് ക്രൈംബ്രാഞ്ച് പ്രദേശം വളഞ്ഞുവെങ്കിലും സംഘം പൊലീസിനുനേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്നാണ് ദുബെയുടെ സംഘത്തിൽപ്പെട്ട മൂന്നുപേർ പിടിയിലായത്. ഇവരിൽ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതിനിടെ, ഫരീദാബാദിൽനിന്ന് രക്ഷപ്പെട്ട ദുബെ രാജസ്ഥാനിൽ എത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP