Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെൺകുട്ടിക്കൊപ്പം ടിക് ടോക്കിൽ വീഡിയോ ചെയ്തു'; ആൺകുട്ടിയെ തിരഞ്ഞു കണ്ടെത്തി ക്രൂരമായി മർദിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ; മർദനത്തിന് ശേഷം നഗ്നനാക്കിയും അവഹേളനം; വീഡിയോ ദൃശ്യങ്ങളും പങ്കുവച്ചു; കേസെടുത്ത് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ജയ്പുർ: പെൺകുട്ടിക്കൊപ്പം ടിക്ക് ടോക്ക് വീഡിയോ ചെയ്തതിന് ആൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചശേഷം നഗ്‌നനാക്കി നടത്തി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ പെൺകുട്ടിയുടെ ബന്ധുക്കൾ കണ്ടതോടെ ആൺകുട്ടിയെ തിരഞ്ഞ് കണ്ടെത്തി ആക്രമിച്ചു. പെൺകുട്ടിയുടെ അച്ഛനാണ് ക്രൂരമായി മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.

പ്രായപൂർത്തിയാകാത്ത കുട്ടികൾ പ്രണയ രംഗത്തിൽ അഭിനയിക്കുന്ന തരത്തിലുള്ള വീഡിയോ ആണ് തയ്യാറാക്കിയത്. പെൺകുട്ടിയുടെ സഹോദരനാണ് വീഡിയോ ആദ്യം കണ്ടത്. തുടർന്ന് ബന്ധുക്കൾ ആൺകുട്ടിയെ അന്വേഷിച്ചിറങ്ങി. ക്രൂരമായി മർദ്ദിച്ചശേഷം കുട്ടിയെ നഗ്‌നനാക്കി നടത്തി. അതിന്റെ വീഡിയോ ദൃശ്യങ്ങളും പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

ആൺകുട്ടിയെ നഗ്‌നനാക്കി നടത്തുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് ബന്ധുക്കൾ പൊലീസിന് പരാതി നൽകിയത്. പൊലീസ് കേസെടുത്തതോടെ പെൺകുട്ടിയുടെ കുടുംബവും പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇതോടെ പോക്സോ നിയമം അടക്കമുള്ളവ ചുമത്തി പൊലീസ് കേസെടുത്തു. ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും കുടുംബാംഗങ്ങൾക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. ഇരുവരുടെയും ബന്ധുക്കൾ പൊലീസ് കസ്റ്റഡിയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP