Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓരോ ഇന്ത്യക്കാരന്റെയും രക്തത്തിൽ മതേതരത്വം അടങ്ങിയിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി; ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ സുരക്ഷിതരെന്നും വെങ്കയ്യ നായിഡു

ഓരോ ഇന്ത്യക്കാരന്റെയും രക്തത്തിൽ മതേതരത്വം അടങ്ങിയിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി; ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ സുരക്ഷിതരെന്നും വെങ്കയ്യ നായിഡു

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ഓരോ ഇന്ത്യക്കാരന്റെയും രക്തത്തിൽ മതേതരത്വം അടങ്ങിയിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മറ്റേത് രാജ്യത്തെക്കാളും ന്യൂനപക്ഷങ്ങൾ സുരക്ഷിതരായിരിക്കുന്നത് ഇന്ത്യയിലാണെന്നും തെലങ്കാനയിലെ വാറങ്കലിൽ ആന്ധ്രാ വിദ്യാഭി വർധനി എജ്യുക്കേഷനൽ ഇൻസ്റ്റിറ്റിയൂഷൻസിന്റെ 75-ാം വാർഷികാഘോഷച്ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ അഭിപ്രായം പറയുന്ന ചില രാജ്യങ്ങളുടെ പ്രവണതയെ അദ്ദേഹം വിമർശിച്ചു. ഇന്ത്യയെ ഉപദേശിക്കുന്നതിനു പകരം തങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അവർ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'വസുധൈവ കുടുംബകം' എന്നതാണ് ഇന്ത്യൻ സംസ്‌കാരത്തിന്റെ അന്തസത്ത. എല്ലാ മതങ്ങളെയും ബഹുമാനിക്കുകയെന്നതും 'സർവ ധർമ സംഭവ്' എന്നതുമാണ് നമ്മുടെ സംസ്‌കാരം. ഇത് പാലിക്കുന്നത് നാം തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP