Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു; രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും റിപ്പോർട്ടുകൾ

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു; രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. ഉപരാഷ്ട്രപതിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറങ്ങിയത്. ഉപരാഷ്ട്രപതിക്ക് രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം നായിഡുവിന്റെ ഭാര്യ ഉഷ നായിഡുവിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. അദ്ദേഹം ഹോം ക്വാറന്റൈനിലാണെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഉഷ നായിഡുവിന് കോവിഡ് നെഗറ്റീവ് ആണ്. ഉഷ നായിഡു സ്വയം നിരീക്ഷണത്തിൽ പോയി.

നേരത്തെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. പാർലമെന്റ് സമ്മേളനത്തിന് മുൻപ് നടത്തിയ കോവിഡ് പരിശോധനയിൽ 25ഓളം എംപിമാർക്കും രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കേന്ദ്ര റെയിൽവെ സഹമന്ത്രി സുരേഷ് അംഗഡി കഴിഞ്ഞ 23ന് മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP