Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തിനെ നാവിക സേനയെ നയിക്കാൻ വൈസ് അഡ്‌മിറൽ കരംഭീർ സിങ്; പുത്തൻ നിയമനം വൈസ് അഡ്‌മിറൽ സുനിൽ ലാംബ സ്ഥാനമൊഴിയുന്നതിന് പിന്നാലെ; 37 വർഷത്തെ സേവനത്തിനിടയിൽ കരംഭീറിനെ തേടിയെത്തിയത് അതിവിഷിഷ്ട സേവാ മെഡലും പരമവിശിഷ്ട സേവാ മെഡലുമടക്കമുള്ള അംഗീകാരങ്ങൾ

രാജ്യത്തിനെ നാവിക സേനയെ നയിക്കാൻ വൈസ് അഡ്‌മിറൽ കരംഭീർ സിങ്; പുത്തൻ നിയമനം വൈസ് അഡ്‌മിറൽ സുനിൽ ലാംബ സ്ഥാനമൊഴിയുന്നതിന് പിന്നാലെ; 37 വർഷത്തെ സേവനത്തിനിടയിൽ കരംഭീറിനെ തേടിയെത്തിയത് അതിവിഷിഷ്ട സേവാ മെഡലും പരമവിശിഷ്ട സേവാ മെഡലുമടക്കമുള്ള അംഗീകാരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ നാവിയ സേനയെ ഇനി വൈസ് അഡ്‌മിറൽ കരംഭീർ സിങ് നയിക്കും. ഇപ്പോഴുള്ള നാവിക സേനാ മേധാവി വൈസ് അഡ്‌മിറൽ സുനിൽ ലാംബ വരുന്ന മെയിലാണ് സ്ഥാനമൊഴിയുന്നത്. ഈ സാഹചര്യത്തിലാണ് കരംഭീർ സിങ്ങിനെ അഡ്‌മിറലാക്കാൻ തീരുമാനമായിരിക്കുന്നത്. ഇപ്പോൾ ഈസ്‌റ്റേൺ നാവിക കമാൻഡിൽ ഫ്‌ളാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫായി പ്രവർത്തിക്കുകയാണ് കരംഭിർ സിങ്.

ഇന്ത്യയുടെ അടുത്ത നാവിക സേന മേധാവിയായി വൈസ് അഡ്‌മിറൽ കരംഭീർ സിങ് ചുമതലയേൽക്കും. നിലവിലെ നാവിക സേന മേധാവി വൈസ് അഡ്‌മിറൽ സുനിൽ ലാംബ മെയ് 31ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. നിലവിൽ ഈസ്റ്റേൺ നാവിക കമാൻഡിൽ ഫ്ളാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫാണ് കരംഭീർ സിങ്.

കരംഭീർ സിങ് 1980ലാണ് ഇന്ത്യൻ നാവികസേനയിൽ ചേരുന്നത്. ഇതിനു പിന്നാലെ ഹെലിക്കോപ്റ്റർ പൈലറ്റായി സ്ഥാനക്കയറ്റം ലഭിച്ച കരംഭീർ സിങ് ഒട്ടേറെ പദവികൾ നാവികസേനയിൽ കൈകാര്യം ചെയ്തിട്ടുണ്ട്.

ഐസിജിഎസ് ചന്ദ്ബിബി, ഐഎൻഎസ് വിദ്യാദുർഗ്, ഐഎൻഎസ് റാണ, ഐഎൻഎസ് ഡൽഹി തുടങ്ങിയ കപ്പലുകളിലെ നാവിക ഉദ്യോഗസ്ഥനായിരുന്നു. 37 വർഷത്തെ സൈനിക സേവനത്തിനിടയിൽ അതിവിശിഷ്ട സേവാമെഡലും പരമ വിശിഷ്ട സേവാ മെഡലും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP