Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ സൗഹൃദം സ്ഥാപിക്കാൻ മോദി യാത്ര ചെയ്യുന്നതിനിടെ രാജ്യത്തെ മുസ്ലിം വിമുക്തമാക്കാൻ അനുയായി; വർഗീയവിഷം തുപ്പുന്ന മുസ്ലിം വിമുക്ത ഇന്ത്യയാണു ലക്ഷ്യമെന്ന സാധ്വി പ്രാചിയുടെ പ്രസ്താവന വിവാദത്തിൽ; തള്ളിപ്പറഞ്ഞു വിഎച്ച്പി

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ സൗഹൃദം സ്ഥാപിക്കാൻ മോദി യാത്ര ചെയ്യുന്നതിനിടെ രാജ്യത്തെ മുസ്ലിം വിമുക്തമാക്കാൻ അനുയായി; വർഗീയവിഷം തുപ്പുന്ന മുസ്ലിം വിമുക്ത ഇന്ത്യയാണു ലക്ഷ്യമെന്ന സാധ്വി പ്രാചിയുടെ പ്രസ്താവന വിവാദത്തിൽ; തള്ളിപ്പറഞ്ഞു വിഎച്ച്പി

ഡെറാഡൂൺ: മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ സന്ദർശിച്ചു സൗഹൃദം ഊട്ടിയുറപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതിനിടെ വർഗീയ വിഷം തുപ്പി അനുയായി രംഗത്ത്. കോൺഗ്രസ് മുക്തഭാരതം സ്വന്തമായി, ഇനി മുസ്ലിം വിമുക്ത ഭാരതമാണു ലക്ഷ്യമെന്ന പ്രസ്താവനയുമായാണു സാധ്വി പ്രാചി രംഗത്തെത്തിയിരിക്കുന്നത്.

പ്രസ്താവന വിവാദമായതോടെ തങ്ങൾക്കു സാധ്വിയുമായി ഒരു ബന്ധവുമില്ലെന്ന പ്രതികരണവുമായി വിഎച്ച്പി നേതാക്കൾ രംഗത്തെത്തി. ഉത്തരാഖണ്ഡിലെ റൂർക്കിയിൽ കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ പ്രാചിയുടെ വർഗീയ പ്രസംഗം.

ഇന്ത്യയെ കോൺഗ്രസ് മുക്തമാക്കുക എന്ന ലക്ഷ്യം നേടിയെന്നും ഇനി മുസ്ലിംവിമുക്തമാക്കാനുള്ള സമയമാണെന്നും പ്രാചി പറഞ്ഞു. റൂർക്കിയിലുണ്ടായ സംഘർഷത്തിൽ 32 പേർക്ക് പരിക്കേറ്റിരുന്നെന്നും ഖാൺപൂർ എംഎൽഎയായ കുൻവർ പ്രണവ് സിങ് ചാമ്പ്യന്റെ വീട് അക്രമിക്കപ്പെട്ടത് നേരത്തെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സാധ്വി പ്രാചി ആരോപിച്ചു. ഹരീഷ് റാവത്ത് സർക്കാരിന് പിന്തുണ പിൻവലിച്ച വിമത കോൺഗ്രസ് എംഎ‍ൽഎയായ ചാമ്പ്യൻ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. അടുത്ത ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാൽ പാർട്ടിക്ക് മുന്നൂറു സീറ്റുകളെങ്കിലും നേടാനാവുമെന്നും പ്രാചി തുടർന്നു.

മതനിരപേക്ഷ രാജ്യമായ ഇന്ത്യയെ മുസ്ലിം വിമുക്തമാക്കും എന്ന പ്രസ്താവനയ്‌ക്കെതിരെ വിവിധ കോണുകളിൽ നിന്നു കടുത്ത എതിർപ്പുയർന്നിരുന്നു. വിവാദമായതോടെ സാധ്വി പ്രാചിയുമായി ബന്ധമൊന്നുമില്ലെന്നു കാട്ടിയും അവരെ തള്ളിപ്പറഞ്ഞും വിഎച്ച്പി നേതാക്കൾ രംഗത്തെത്തുകയായിരുന്നു.

ഹിന്ദുനേതാവായി അറിയപ്പെടുന്ന, പലപ്പോഴും അനാവശ്യ പ്രസ്താവനകൾ നടത്തുന്ന സാധ്വി പ്രാചി, വിശ്വഹിന്ദു പരിഷത്ത് നേതാവുമല്ല, വക്താവുമല്ലെന്നാണു വിശ്വഹിന്ദു പരിഷത്തിന്റെ വിശദീകരണം. അവരുടെ പ്രസ്താവനകൾക്കും പ്രസംഗങ്ങൾക്കും വിശ്വഹിന്ദു പരിഷത്തുമായി യാതൊരു ബന്ധവുമില്ല എന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ജോയിന്റ് സെക്രട്ടറി ജനറൽ സുരേന്ദ്രകുമാർ ജെയിൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP