Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'തിരുവള്ളുവരെ കാവി പുതപ്പിക്കുന്നു, രാജരാജ ചോളനെ ഹിന്ദു രാജാവായി വിശേഷിപ്പിക്കുന്നു'; രാജരാജ ചോളൻ ഹിന്ദുവല്ലെന്ന് വെട്രിമാരൻ; 'സ്വയം ശിവപാദ ശേഖരൻ എന്ന് വിളിച്ചിരുന്ന ചോളൻ ഹിന്ദു ആയിരുന്നില്ലേ' : തിരിച്ചടിച്ച് ബിജെപി

'തിരുവള്ളുവരെ കാവി പുതപ്പിക്കുന്നു, രാജരാജ ചോളനെ ഹിന്ദു രാജാവായി വിശേഷിപ്പിക്കുന്നു'; രാജരാജ ചോളൻ ഹിന്ദുവല്ലെന്ന് വെട്രിമാരൻ; 'സ്വയം ശിവപാദ ശേഖരൻ എന്ന് വിളിച്ചിരുന്ന ചോളൻ ഹിന്ദു ആയിരുന്നില്ലേ' : തിരിച്ചടിച്ച് ബിജെപി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ:രാജ രാജ ചോളൻ ഹിന്ദുമത വിശ്വാസിയായിരുന്നില്ലെന്ന സംവിധായകൻ വെട്രിമാരന്റെ പ്രസ്താവനയിൽ വിവാദം കൊഴുക്കുന്നു.നമ്മുടെ പ്രതീകങ്ങളെല്ലാം തുടർച്ചയായി തട്ടിപ്പറിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നാണ് ഒരു ചടങ്ങിനിടെ വെട്രിമാരൻ പറഞ്ഞത്. തിരുവള്ളുവരെ കാവി പുതപ്പിച്ചും രാജരാജ ചോളനെ ഹിന്ദു രാജാവായി വിശേഷിപ്പിക്കുകയും ചെയ്യുന്നത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. നമ്മുടെ സമൂഹത്തിൽ ഇത് അവതരിപ്പിച്ചു കഴിഞ്ഞു. ഇത് സിനിമയിലും സംഭവിക്കും. സിനിമ ഒരു പൊതു മാധ്യമമായതിനാൽ, ഒരാളുടെ പ്രാതിനിധ്യം സംരക്ഷിക്കാൻ രാഷ്ട്രീയം മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും വെട്രിമാരൻ പറഞ്ഞു.

വെട്രിമാരനെ പിന്തുണച്ച് നടനും മക്കൾ നീതി മയ്യം പ്രസിഡന്റും,നടനുമായ കമൽ ഹാസൻ രംഗത്തെത്തി.ഹിന്ദു മതം എന്ന പ്രയോഗം രാജ രാജ ചോളന്റെ കാലഘട്ടത്തിലുണ്ടായിരുന്നില്ലെന്ന് വെട്രിമാരനെ പിന്തുണച്ചുകൊണ്ട് കമൽ ഹാസൻ പറഞ്ഞു.വൈഷ്ണവം, ശൈവം, സമാനം എന്നിങ്ങനെയായിരുന്നു പറഞ്ഞിരുന്നത്. ബ്രിട്ടീഷുകാരാണ് ഹിന്ദു എന്ന പദം കൊണ്ടുവന്നത്. തൂത്തുക്കുടിയുടെ പേര് അവർ എങ്ങനെ മാറ്റിയെന്നത് തന്നെ ഇതിനുള്ള ഉദാഹരണമാണെന്നും വെട്രിമാരനെ പിന്തുണച്ചുകൊണ്ട് കമൽ പറഞ്ഞു.

അതേസമയം, വെട്രിമാരന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി. രംഗത്തെത്തിയതോടെ വിവാദം ചർച്ചയാവുകയാണ്. വെട്രിമാരനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച് ബിജെപി നേതാവ് എച്ച്.രാജയാണ് രംഗത്തെത്തിയത്. രാജ രാജ ചോളൻ ഹിന്ദു രാജാവാണെന്ന് രാജ പറഞ്ഞു. വെട്രിമാരനെപ്പോലെ എനിക്ക് ചരിത്രത്തിൽ വലിയ അറിവില്ല, പക്ഷേ രാജരാജ ചോളൻ നിർമ്മിച്ച രണ്ട് പള്ളികളും മസ്ജിദുകളും അദ്ദേഹം ചൂണ്ടിക്കാട്ടട്ടെ. ശിവപാദ ശേഖരൻ എന്നാണ് അദ്ദേഹം സ്വയം വിളിച്ചിരുന്നത്. അന്ന് അദ്ദേഹം ഹിന്ദു ആയിരുന്നില്ലേ എന്നും എച്ച് രാജ ചോദിച്ചു.

രാജ രാജ ചോളന്റെ കഥ പറയുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന സാഹചര്യത്തിലാണ് രാജാവിന്റെ ജാതിയേതെന്ന തരത്തിലുള്ള വിവാദവും കൊഴുക്കുന്നത്. കൽക്കി കൃഷ്ണമൂർത്തിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി മണിരത്‌നമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP