Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുതിർന്ന ബിജെപി നേതാവ് കൈലാഷ് സാരംഗ് അന്തരിച്ചു; നഷ്ടമായത് മികച്ച സംഘാടകനെയും എഴുത്തുകാരനെയും സാമൂഹ്യപ്രവർത്തകനെയുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ

മുതിർന്ന ബിജെപി നേതാവ് കൈലാഷ് സാരംഗ് അന്തരിച്ചു; നഷ്ടമായത് മികച്ച സംഘാടകനെയും എഴുത്തുകാരനെയും സാമൂഹ്യപ്രവർത്തകനെയുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: മുതിർന്ന ബിജെപി നേതാവ് കൈലാഷ് സാരംഗ് അന്തരിച്ചു. 86 വയസായിരുന്നു. കൈലഷ് ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മുൻ രാജ്യസഭാംഗമായ കൈലാഷ് സാരംഗ് മധ്യപ്രദേശിൽ പാർട്ടിയെ ജനകീയമാക്കുന്നതിന് പ്രവർത്തിച്ച നേതാക്കളിൽ ഒരാളാണ്. അദ്ദേഹത്തിന്റെ മകൻ വിശ്വാസ് മധ്യപ്രദേശ് ബിജെപി സർക്കാറിലെ മന്ത്രിയാണ്. മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ ആദരാഞ്ജലിയർപ്പിച്ചു. ജനസംഘത്തിനും ബിജെപിക്കും വേണ്ടി ജീവിതം സമർപ്പിച്ച നേതാവായിരുന്നു കൈലാഷ് സാരംഗെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. സമൂഹത്തിലെ ദുർബല വിഭാഗത്തെ ഉദ്ധരിക്കുന്നതിന് ശ്രമിച്ചു. മികച്ച സംഘാടകനെയും എഴുത്തുകാരനെയും സാമൂഹ്യപ്രവർത്തകനെയുമാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP