Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേസുകളിൽ നീതി വൈകുന്നതിൽ ആശങ്ക; എല്ലാവരും അവരവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്നും ഉപരാഷ്ട്രപതി

കേസുകളിൽ നീതി വൈകുന്നതിൽ ആശങ്ക; എല്ലാവരും അവരവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്നും ഉപരാഷ്ട്രപതി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കേസുകളിൽ നീതി വൈകുന്നതിൽ ആശങ്കയുണ്ടെന്ന് ഉപരാഷ്ട്രപതി. എല്ലാവരും അവരവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. തൽക്ഷണം നീതിനൽകാൻ കഴിയില്ലെന്ന ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണത്തിന് പിന്നാലെയാണ് നീതി വൈകുന്നതിലെ ആശങ്ക ഉപരാഷട്രപതി തന്നെ ചൂണ്ടിക്കാട്ടുന്നത്. ഹൈദരാബാദിൽ പീഡനക്കേസ് പ്രതികളെ വെടിവച്ചുകൊന്നതിനെതിരെയായിരുന്നു പ്രതികരണം.

ഹൈദരാബാദില് യുവഡോക്ടറെ കൂട്ടബലാത്സംഘം ചെയ്തുകൊല്ലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നതിനെ പ്രകീർത്തിക്കുന്ന പൊതുവികാരത്തെ ശരിവച്ച് ഉന്നത അഭിഭാഷകരും രാഷ്ട്രീയനേതാക്കളും വരെ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് നീതിയെക്കുറിച്ചുള്ള ജനാധിപത്യ മതേതര സങ്കൽപങ്ങൾ എന്താണെന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ഓർമിപ്പിച്ചത്. നീതി നിർവ്വഹണത്തിൽ ഉണ്ടാകുന്ന കാലതാമസവും അശ്രദ്ധയും ഒഴിവാക്കാൻ എന്തുചെയ്യണമെന്നത് ആലോചിക്കേണ്ടത് തന്നെയാണ്. പക്ഷെ നീതി പ്രതികാരമാകാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജോധ്പൂരിൽ രാജസ്ഥാൻ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യവെയാണ് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലയെ പരോക്ഷമായി വിമർശിച്ചത്- 'നീതി എന്നത് തത്ക്ഷണം ലഭിക്കുന്ന ഒന്നാണെന്ന് ഞാൻ കരുതുന്നില്ല. പ്രതികാരത്തിലൂടെ നീതി നടപ്പിലാക്കാൻ ശ്രമിച്ചാൽ അതിന്റെ സ്വഭാവം നഷ്ടമാകും''- ചീഫ് ജസ്റ്റിസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP