Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തെ പകുതിയോളം വാഹനങ്ങൾക്കും ഇൻഷുറൻസ് ഇല്ല; ഇരുചക്രവാഹനങ്ങളിൽ മുക്കാലും ഓടുന്നത് ഇൻഷുറൻസ് ഇല്ലാതെ; അപകടത്തിൽ ഇരയാകുന്ന പാവങ്ങൾ നഷ്ടപരിഹാരം കിട്ടാതെ വെള്ളം കുടിക്കുന്നു; ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുത്തേ മതിയാകൂ എന്ന് സുപ്രീം കോടതി

രാജ്യത്തെ പകുതിയോളം വാഹനങ്ങൾക്കും ഇൻഷുറൻസ് ഇല്ല; ഇരുചക്രവാഹനങ്ങളിൽ മുക്കാലും ഓടുന്നത് ഇൻഷുറൻസ് ഇല്ലാതെ; അപകടത്തിൽ ഇരയാകുന്ന പാവങ്ങൾ നഷ്ടപരിഹാരം കിട്ടാതെ വെള്ളം കുടിക്കുന്നു; ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുത്തേ മതിയാകൂ എന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പാമ്പാട്ടികളുടെ രാജ്യമെന്ന ചീത്തപ്പേര് ഇന്ത്യയ്ക്ക് മാറിവരുന്നേയൂള്ളൂ. വ്യവസായ അടിസ്ഥാനത്തിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന ദൗത്യത്തിലേക്ക് ഐഎസ്ആർഒ തുടങ്ങുകയും ചെയ്തു. ഇങ്ങനെ വികസനവഴിയിൽ ബഹുദൂരം മുന്നിൽ പോകുമ്പോഴും ഇന്ത്യയിൽ ഒന്നിനും ഒരു വ്യവസ്ഥ ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് ഉദാഹരണമാണ് രാജ്യത്തെ പകുയോളം വാഹനങ്ങൾക്ക് ഇൻഷുൻസ് ഇല്ലെന്ന ഞെട്ടിക്കുന്ന വിവരം. ഇരുചക്ര വാഹനങ്ങളിൽ അടക്കം മുക്കാലും ഓടുന്നത് യാതൊരു വിധ ഇൻഷുറൻസും ഇല്ലാതെയാണെന്നത് ഞെട്ടിക്കുന്ന വിവരമാണ്. ഇൻഷുറൻസ് ഇല്ലാതെ വാഹനങ്ങൾ നിരത്തിലിറക്കുന്നത് മൂലം അപകടത്തിൽ ഇരയാകുന്ന പാവങ്ങൾ നഷ്ടപരിഹാരം കിട്ടാതെ വെള്ളം കുടിക്കുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ രാജ്യത്ത് നിയമം കർക്കശമാക്കാൻ സുപ്രീംകോടതി സംസ്ഥാനനങ്ങളോട് നിർദ്ദേശം നൽകി.

ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കണമെന്നാണ് റോഡ് സുരക്ഷയ്ക്കായുള്ള സുപ്രീം കോടതി സമിതി സംസ്ഥാനങ്ങളോടു നിർദേശിച്ചിരിക്കുന്നത്. പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതുവരെ വിട്ടുകൊടുക്കാൻ പാടില്ലെന്നും സുപ്രീം കോടതി മുൻ ജഡ്ജി കെ.എസ്.രാധാകൃഷ്ണൻ അധ്യക്ഷനായ സമിതി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കുള്ള കത്തിൽ വ്യക്തമാക്കി.

രാജ്യത്തെ പകുതിയിലേറെ വാഹനങ്ങൾക്കും തേഡ് പാർട്ടി ഇൻഷുറൻസ് പോലും ഇല്ലെന്നാണ് ഇൻഷുറൻസ് നിയന്ത്രണ വികസന അഥോറിറ്റിയും (ഐആർഡിഎ) ജനറൽ ഇൻഷുറൻസ് കൗൺസിലും റോഡ് സുരക്ഷാ സമിതിയോടു വ്യക്തമാക്കിയത്. വാഹന ഉടമകളിൽ പലരും രണ്ടാം വർഷം മുതൽ ഇൻഷുറൻസ് പുതുക്കാറില്ല. ഇരുചക്ര വാഹനങ്ങളിൽ 75 ശതമാനത്തിനും ഇൻഷുറൻസ് ഇല്ല. പരിശോധനയിൽ പലരും വ്യാജരേഖകൾ ഹാജരാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മോട്ടോർ വാഹന നിയമത്തിലെ 146ാം വകുപ്പനുസരിച്ചു വാഹനങ്ങൾക്കു തേഡ് പാർട്ടി ഇൻഷുറൻസ് എങ്കിലും നിർബന്ധമാണ്.

തേഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളുടെ ഉടമകൾക്കു മൂന്നുമാസം വരെ തടവും 1000 രൂപ പിഴയുമാണു മോട്ടോർ വാഹന നിയമത്തിലെ 196ാം വകുപ്പുപ്രകാരമുള്ള ശിക്ഷ. തടവുശിക്ഷ വരെ വ്യവസ്ഥ ചെയ്തിട്ടും ഇൻഷുറൻസ് എടുക്കാൻ പലരും തയാറാകുന്നതില്ലെന്നതാണു സ്ഥിതി. അപകടത്തിൽ പെടുന്ന വാഹനങ്ങൾ നിർത്താതെ പോകുന്നതിന്റെ പ്രധാന കാരണം ഇൻഷുറൻസ് ഇല്ലെന്നതാണെന്നു സമിതി വിലയിരുത്തുന്നു.

അപകടത്തിൽപ്പെട്ട വാഹനം കണ്ടെത്താനാവാത്തപ്പോൾ അപകടത്തിന് ഇരയാകുന്നവർ നഷ്ടപരിഹാരം ലഭിക്കാതെ ബുദ്ധിമുട്ടുന്ന സ്ഥിതിയുണ്ടാകുന്നു. എല്ലാ വാഹനങ്ങൾക്കും ഇൻഷുറൻസ് ഉറപ്പാക്കുകയാണു പ്രശ്‌നത്തിനുള്ള പ്രധാന പരിഹാരം. വാഹന ഇൻഷുറൻസ് സംബന്ധിച്ച കേസിൽ സുപ്രീം കോടതി നിർദേശാനുസരണം ജനറൽ ഇൻഷുറൻസ് കൗൺസിലാണു നിലവിലെ പ്രശ്‌നത്തിന്റെ ഗൗരവം റോഡ് സുരക്ഷാ സമിതിയെ ബോധ്യപ്പെടുത്തിയത്. തുടർന്ന്, കേന്ദ്ര ഗതാഗത മന്ത്രാലയം, ഐആർഡിഎ, സാമ്പത്തിക സേവന വകുപ്പ് തുടങ്ങിയവയുമായും സമിതി ചർച്ചചെയ്തു.

വാഹനങ്ങൾ പരിശോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും മറ്റും ഇൻഷുറൻസ് രേഖകളും പരിശോധിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും വ്യാജ പോളിസികൾ തിരിച്ചറിയാനുള്ള മാർഗങ്ങൾ പരിശോധകരെ പരിശീലിപ്പിക്കണമെന്നും നിർദേശമുണ്ട്. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഈ മാസം 31നു മുൻപ് ശേഖരിക്കാൻ റോഡ് സുരക്ഷയ്ക്കായുള്ള സുപ്രീം കോടതി സമിതി ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളിലെയും ഗതാഗത അഥോറിറ്റിക്ക് ഇത് ലഭ്യമാക്കണമെന്നാണു കേന്ദ്ര മന്ത്രാലയത്തോടും ഐആർഡിഎയോടും സമിതി നിർദ്ദേശിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കു വാഹനം പിടിച്ചെടുക്കൽ നടപടികളിലേക്ക് നീങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP