Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കിതാബിനെ' കുറ്റം പറയാൻ 'സംഘി' കൾക്ക് എന്ത് അവകാശം? പശുവിനെ കൊല്ലുന്നവരെ വധിക്കാൻ വേദത്തിൽ പറഞ്ഞിട്ടുണ്ടെന്ന് പാഞ്ചജന്യം: ആർഎസ്എസ് മുഖ പത്രത്തിന്റെ വിഷം തുപ്പൽ ഇങ്ങനെ

'കിതാബിനെ' കുറ്റം പറയാൻ 'സംഘി' കൾക്ക് എന്ത് അവകാശം? പശുവിനെ കൊല്ലുന്നവരെ വധിക്കാൻ വേദത്തിൽ പറഞ്ഞിട്ടുണ്ടെന്ന് പാഞ്ചജന്യം: ആർഎസ്എസ് മുഖ പത്രത്തിന്റെ വിഷം തുപ്പൽ ഇങ്ങനെ

ന്യൂഡൽഹി: ഐസിസ് ആക്രണം അടക്കമുള്ള ക്രൂര കൊലപാതകങ്ങളുടെ വാർത്തകൾ വെളിയിൽ വരുമ്പോൾ സോഷ്യൽ മീഡിയായിൽ സംഘികൾ എന്നറിയപ്പെടുന്ന സംഘ പരിവാർ അനുഭാവികൾ ഒരേ പോലെ പറയുന്ന ഒരു വാക്കുണ്ട് - അത് 'കിതാബി'ന്റെ കുഴപ്പം ആണ് എന്ന്. എന്ന് വച്ചാൽ പരിശുദ്ധ ഖുറാനിൽ കൊല്ലാൻ പറഞ്ഞിട്ടുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്നർത്ഥം. ഇനി അത് പറയുന്ന സംഘ പരിവാറുകാരോട് മറ്റുള്ളവർക്ക് ധൈര്യമായി ചോദിക്കാം - അപ്പോൾ വേദങ്ങളിൽ എന്താണ് പറഞ്ഞിട്ടുള്ളതെന്നാണ്. ഈ വെളിപ്പെടുത്തൽ നടത്തുന്നത് ആർഎസ്എസ് മുഖ പത്രമായ പാഞ്ചജന്യം ആണ്. ഗോ വധം നടത്തുന്നവരെ വധിക്കാൻ വേദത്തിൽ പറഞ്ഞിട്ടുണ്ടെന്നാണ് പഞ്ചജന്യത്തിന്റെ കണ്ടു പിടിത്തും.

ഇന്ത്യയുടെ പാരമ്പര്യത്തെ മറക്കാനാണ് ഇന്ത്യൻ മുസ്ലീങ്ങളെ മദ്രസകളും ഇസ്ലാം നേതാക്കളും പഠിപ്പിക്കുന്നത്. ദാദ്രയിൽ കൊല്ലപ്പെട്ടയാളും ഇത്തരം മോശം ഇടപെടലുകളാൽ സ്വാധീനിക്കപ്പെട്ടിരുന്നു. പശുവിനെ കൊല്ലുന്നവർ വേദത്തിൽ പറുന്നത് അനുസരിച്ച് അധർമ്മികളാണ്. അവർക്ക് മരണ ശിക്ഷയാണ് നൽകേണ്ടതെന്നാണ് വേദം പറയുന്നതെന്നാണ് പാഞ്ചജന്യം വിശദീകരിക്കുന്നത്. പശുവിനെ കൊല്ലുന്നത് തടയാനായി ജീവൻ നൽകിയ പൂർവ്വികൾ ഏറെയാണ്. രാജ്യത്ത് എത്തിയ ഇസ്ലാം ഭരണാധികാരികൾ ഇന്ത്യാക്കാരുടെ വായിൽ പശുമാംസം കുത്തിക്കയറ്റി മതംമാറ്റത്തിന് ശ്രമിച്ചിരുന്നുവെന്നും പാഞ്ചജന്യം കുറ്റപ്പെടുത്തുന്നുത.

പശുവിനെ കൊല്ലുന്നവർക്ക് വധി ശിക്ഷ നൽകണമെന്ന് യജുർവേദത്തിൽ പറയുന്നുണ്ട്. ഹിന്ദുക്കളുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണ് ഇത്. ഇത് ചെയ്യുന്ന ഇന്നത്തെ മുസ്ലീങ്ങളുടെ പഴയ തലമുറ ഹിന്ദുക്കളായിരുന്നു. അവരെ മതംമാറ്റത്തിലൂടെ ഇസ്ലാമാക്കുകയായിരുന്നുവെന്നാണ് പാഞ്ചജന്യത്തിന്റെ വിശദീകരണം. അതുകൊണ്ട് തന്നെ സമൂഹത്തിലെ യോജിപ്പ് നിലനിർത്താൻ എല്ലാ വിഭാഗങ്ങളുടേയും വിശ്വാസങ്ങളെ പരസ്പരം അംഗീകരിക്കണമെന്നാണ് ആവശ്യം. ദാദ്രി സംഭത്തെ തുടർന്ന് കേന്ദ്ര സാഹിത്യ അവാർഡുകൾ തിരിച്ചു നൽകിയ സാഹിത്യകാരന്മാരേുയം പാഞ്ചജന്യം വെറുതെ വിടുന്നില്ല.

ദാദ്രി സംഭവത്തിൽ പശുവിനെ കൊന്നായളെ ന്യായീകരിക്കുന്നവർ അയാൾ ആ ഗ്രാമത്തിലെ എല്ലാവരുമായി ശത്രുത പുലർത്തിയിരുന്നത് വിട്ടുകളയുകയാണ്. പശുവിനെ കൊന്നായളെ വകവരുത്തുകയെന്ന സ്വാഭാവിക പ്രതികരണമാണ് അവിടെ ഉണ്ടായതെന്നും പാഞ്ചജന്യത്തിലൂടെ വിനയ് കൃഷ്ണ ചതുർവേദിയെന്ന ഹിന്ദി എഴുത്തുകാരൻ വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP