Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം അമ്മ, പിന്നാലെ സഹോദരി; ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിക്ക് കോവിഡ് തീരാനോവ്; അമ്മയുടെയും സഹോദരിയുടെയും മരണം ആഴ്‌ച്ചകളുടെ വ്യത്യാസത്തിൽ

ആദ്യം അമ്മ, പിന്നാലെ സഹോദരി; ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിക്ക് കോവിഡ് തീരാനോവ്; അമ്മയുടെയും സഹോദരിയുടെയും മരണം ആഴ്‌ച്ചകളുടെ വ്യത്യാസത്തിൽ

സ്പോർട്സ് ഡെസ്ക്

ബംഗളൂരു: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരവും ഓൾറൗണ്ടറുമായ വേദ കൃഷ്ണ മൂർത്തിയുടെ സഹോദരി വത്സല ശിവകുമാർ കോവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച മുൻപ് വേദയുടെ അമ്മയും വൈറസിന് കീഴടങ്ങിയിരുന്നു. പിന്നാലെയാണ് സഹോദരിയുടേയും മരണം.

വേദയുടെ അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സഹോദരിക്കും വൈറസ് ബാധ കണ്ടെത്തിയിരുന്നു. വേദയുടെ മുൻ പരിശീലകനായ ഇർഫാൻ സെയ്ത് ആണ് സഹോദരിയുടെ മരണ വിവരം പുറത്തുവിട്ടത്.

നേരത്തെ അമ്മ മരിച്ചത് വേദ തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. കോവിഡ് ബാധിച്ച് അമ്മ മരിച്ചുവെന്നും സഹോദരിയുടെ പരിശോധനാ ഫലം പോസിറ്റീവാണെന്നും അവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നുമായിരുന്നു ട്വീറ്റ്. തന്റെ പരിശോധനാ ഫലം നെഗറ്റീവായ കാര്യവും ട്വിറ്റിൽ വേദ കുറിച്ചിരുന്നു.

ഇന്ത്യക്കായി 48 ഏകദിന മത്സരങ്ങളും 76 ടി20 മത്സരങ്ങളും കളിച്ച താരമാണ് വേദ. 2011ൽ ഇംഗ്ലണ്ടിനെതിരെയാണ് വേദയുടെ ഏകദിന അരങ്ങേറ്റം. അന്ന് 54 പന്തിൽ 50 റൺസ് കണ്ടെത്തി താരം വരവറിയിച്ചു. 2017ലെ ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്ത താരം കൂടിയാണ് വേദ കൃഷ്ണമൂർത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP