Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രാക്കിൽ കന്നുകാലിക്കൂട്ടം; വന്ദേഭാരത് എക്സ്പ്രസ് ഇടിച്ചുകയറി; ഉടമകൾക്കെതിരെ എഫ്ഐആർ

ട്രാക്കിൽ കന്നുകാലിക്കൂട്ടം; വന്ദേഭാരത് എക്സ്പ്രസ് ഇടിച്ചുകയറി; ഉടമകൾക്കെതിരെ എഫ്ഐആർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഗുജറാത്തിൽ വന്ദേഭാരത് എക്സ്പ്രസ് ട്രാക്കിൽ നിൽക്കുകയായിരുന്ന കന്നുകാലിക്കൂട്ടത്തെ ഇടിച്ച സംഭവത്തിൽ കാലികളുടെ ഉടമകൾക്കെതിരെ കേസെടുത്തു. നാല് എരുമകൾ ചത്ത അപകടത്തിൽ ട്രെയിനിന്റെ മുൻഭാഗം തകർന്നിരുന്നു. വന്ദേഭാരത് എക്സ്പ്രസിന്റെ കേടുപാടുകൾ പരിഹരിച്ചതായി റെയിൽവേ അറിയിച്ചു.

എരുമകളുടെ ഉടമകൾക്കെതിരെ ആർപിഎഫ് കേസ് രജിസ്റ്റർ ചെയ്തതായി പശ്ചിമ റെയിൽവേ വക്താവ് അറിയിച്ചു. ഉടമകൾ ആരൊക്കെയെന്നു കണ്ടെത്തിയിട്ടില്ല.ഇന്നലെയാണ് മുംബൈ - ഗാന്ധിനഗർ വന്ദേഭാരത് എക്സ്പ്രസ് ട്രാക്കിൽ നിൽക്കുകയായിരുന്ന കാലിക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയത്. അഹമ്മദാബാദിനു സമീപം രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ഗാന്ധിനഗറിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.

്ഡ്രൈവർ കോച്ചിന്റെ നോസ് കവർ തകർന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. കവറിനു മാത്രമേ കേടുപാടു പറ്റിയുള്ളൂ. ഇതു മാറ്റി സ്ഥാപിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. മുംബൈ സെൻട്രലിലെ കോച്ച് കെയർ സെന്ററിൽ എത്തിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തിയത്.

ഫൈബർ റിഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നോസ് കവർ നിർമ്മിച്ചിട്ടുള്ളത്. ഇടിയുടെ ആഘാതം ഉൾഭാഗത്തേക്ക് എത്താത്ത വിധത്തിലാണ് ഇതിന്റെ നിർമ്മിതി. അതുകൊണ്ടുതന്നെയാണ് അപകടത്തിൽ ട്രെയിനു കാര്യമായ കേടുപാടു സംഭവിക്കാതിരുന്നതെന്ന് ഉദ്യോഗഗസ്ഥർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP