Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാജ്‌പേയിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; ഏതാനും ദിവസങ്ങൾക്കകം പൂർണസുഖം പ്രാപിക്കുമെന്ന് എയിംസ്

വാജ്‌പേയിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; ഏതാനും ദിവസങ്ങൾക്കകം പൂർണസുഖം പ്രാപിക്കുമെന്ന് എയിംസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചികിത്സയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ആരോഗ്യനില മെച്ചപ്പെട്ട് തുടങ്ങിയെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അധികൃതർ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കകം പൂർണമായും സുഖം പ്രാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെട്ടുവെന്നും രക്തസമ്മർദ്ദവും ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാണെന്നും എയിംസ് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനിടെ മികച്ച പുരോഗതിയാണ് അദ്ദേഹത്തിൽ ആരോഗ്യനിലയിൽ ഉണ്ടായിരിക്കുന്നത്. അണുബാധ നിയന്ത്രണ വിധേയമാണ്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബിജെപി അധ്യക്ഷൻ അമിത് ഷാ, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് തുടങ്ങിയ നിരവധി പ്രമുഖർ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP