Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടികൾ മുടക്കി ആസ്ഥാനം പണിതപ്പോൾ വാജ്‌പേയിയെ പടിയിറക്കി ബിജെപി; ഡൽഹി ബിജെപി ആസ്ഥാനത്തെ മീഡിയ റൂമിലെ ചിത്രത്തിൽ ഇനി മോദിയും അമിത് ഷായും

കോടികൾ മുടക്കി ആസ്ഥാനം പണിതപ്പോൾ വാജ്‌പേയിയെ പടിയിറക്കി ബിജെപി; ഡൽഹി ബിജെപി ആസ്ഥാനത്തെ മീഡിയ റൂമിലെ ചിത്രത്തിൽ ഇനി മോദിയും അമിത് ഷായും

ന്യൂഡൽഹി: കോടികൾ മുടക്കി പുതിയ ആസ്ഥാനമന്ദിരം പണിത ബിജെപി എ ബി വാജ്‌പേയിയെ പടിയിറക്കി. ബിജെപി ആസ്ഥാനത്തെ മീഡിയ റൂമിലെ പശ്ചാത്തലത്തിൽ നിന്ന് മുതിർന്ന നേതാവ് വാജ്പേയിയുടെ ചിത്രം ഒഴിവാക്കി. പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ, ശ്യാമപ്രസാദ് മുഖർജി എന്നിവരുടെ ചിത്രങ്ങൾ ഇടംപിടിച്ചു. പുതിയ ബിജെപി ആസ്ഥാനത്തെ മീഡിയ റൂമിന്റെ പശ്ചാത്തല ചിത്രത്തിലാണ് ഈ മാറ്റം.

പഴയ ആസ്ഥാനത്തെ മീഡിയാ റൂമിലെ പശ്ചാത്തല ചിത്രത്തിൽ മുതിർന്ന ബിജെപി നേതാവ് വാജ്പേയിയുടെ ചിത്രമാണുണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ വാജ്‌പേയി പുറത്തായി. പകരം മോദിയും അമിത്്ഷായുമാണ് വലിയ 'തലകൾ'.

ഫെബ്രുവരി 18നാണ് ദീൻദയാർ ഉപാധ്യായ മാർഗിൽ ബിജെപി ആസ്ഥാനത്തിന് വേണ്ടി പുതിയ കെട്ടിടെ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. നേരത്തെ അശോക റോഡിലായിരുന്നു പാർട്ടിയുടെ അഖിലേന്ത്യാ ഓഫിസ് പ്രവർത്തിച്ചിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP