Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂല്ലപ്പെരിയാറിലേക്ക് വൈക്കോയുടെ മാർച്ച് ; കേരളാ-തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിൽ ജാഗ്രത; വൈക്കോയെ അതിർത്തിയിൽ തടയുമെന്ന് തമിഴ്‌നാട്

മൂല്ലപ്പെരിയാറിലേക്ക് വൈക്കോയുടെ മാർച്ച് ; കേരളാ-തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിൽ ജാഗ്രത; വൈക്കോയെ അതിർത്തിയിൽ തടയുമെന്ന് തമിഴ്‌നാട്

കുമളി: മുല്ലപ്പെരിയാറിലേക്ക് ഇന്ന് എംഡിഎംകെ ജനറൽ സെക്രട്ടറി വൈക്കോയുടെ നേതൃത്വത്തിൽ മാർച്ച് നടത്തും. രാവിലെ 11ന് ആണ് മാർച്ച്. മാർച്ചിൽ നിന്ന് പിന്മാറണമെന്ന് വൈക്കോയോട് തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ കേരളത്തിന്റെ അതിർത്തി വരെ മാത്രമേ മാർച്ചിന് അനുമതി നൽകിയിട്ടുള്ളുവെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. തമിഴ്‌നാട്ടിലെ കമ്പത്തു വച്ച് മാർച്ച് തടയുമെന്നാണ് അറിയിച്ചിരിക്കുന്നത്.

വൈക്കോയുടെ മാർച്ച് കണക്കിലെടുത്ത് കമ്പത്ത് നിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങൾ വഴി തിരിച്ചു വിടുകയാണ്. ഈ മേഖലയിൽ കേരളാ പൊലീസും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാടിന്റെ അതിർത്തി മറികടന്ന് വൈക്കോയുടെ മാർച്ച് എത്തിയാൽ കേരളം തടയും. എന്നാൽ വൈക്കോയെ അതിർത്തി കടക്കാൻ തമിഴ്‌നാട് അനുവദിക്കില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തൽ. എന്നാൽ ഏതു തരത്തിലുള്ള സാഹചര്യത്തേയും നേരിടാൻ പൊലീസ് സജ്ജമാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

2011ൽ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കേരളത്തിൽ പ്രതിഷേധങ്ങൾ ശക്തിപ്പെട്ടപ്പോഴും വൈക്കോ മുല്ലപ്പെരിയാറിലേക്ക് മാർച്ച് നടത്തിയിരുന്നു. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട്ടിലെ രാഷ്ട്രീയ മുതലെടുപ്പാണ് വൈക്കോയുടെ ലക്ഷ്യം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP