Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സെൻട്രൽ ഇലക്ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരങ്ങൾ; അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ

സെൻട്രൽ ഇലക്ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരങ്ങൾ; അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട്ടിലെ കാരൈക്കുടിയിലുള്ള സെൻട്രൽ ഇലക്ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സി.എസ്‌ഐ.ആർ) 29 ഒഴിവുകളുണ്ട്. പ്രായപരിധി 50 വയസ്സ്. ഓഗസ്റ്റ് 13, 14, 17, 18, 19 തീയതികളിലായി ഓൺലൈനായാണ് അഭിമുഖം. www.cecri.res.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 11.

സീനിയർ റിസർച്ച് ഫെലോ- 2 ഒഴിവ് - 55 ശതമാനം മാർക്കോടെ ബേസിക് സയൻസിൽ എം.എസ് സി യാണ് യോ​ഗ്യത., രണ്ടുവർഷത്തെ ഗവേഷണപരിചയം, നെറ്റ് യോഗ്യത. പ്രായപരിധി 32 വയസ്സ്. ശമ്പളം: 31000 - 35000 രൂപ +എച്ച്.ആർ.എ.

ജൂനിയർ റിസർച്ച് ഫെലോ- 4ഒഴിവ് - ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ എം.ടെക്./ എം.എസ്സി., നെറ്റ്/ ഗേറ്റ് യോ​ഗ്യത. പ്രായപരിധി 28 വയസ്സ്. ശമ്പളം 31000 രൂപ + എച്ച്.ആർ.എ.

പ്രോജക്ട് അസോസിയേറ്റ് - 21ഒഴിവ്- യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ എം.എസ് സി. പ്രായപരിധി: 35 വയസ്സ്. ശമ്പളം: 31000 രൂപ + എച്ച്.ആർ.എ.

പ്രോജക്ട് അസിസ്റ്റന്റ്- 2ഒഴിവ്- യോഗ്യത: കെമിസ്ട്രി/ ഫിസിക്സ്/ ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിൽ 55 ശതമാനം മാർക്കോടെ ബി.എസ് സി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP