Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാമ്പത്തിക സംവരണം തുണയാകുന്നു; അർധ സൈനിക വിഭാഗങ്ങളിലും നികുതി വകുപ്പുകളിലും ഒട്ടേറെ ഒഴിവുകൾ; 4 വർഷത്തിനിടെ സർക്കാർ ജോലികൾ ഗണ്യമായി കുറഞ്ഞെന്നും റിപ്പോർട്ട്; 75,000 സർക്കാർ ജോലികൾ ഇല്ലാതായെന്ന് ഔദ്യോഗിക കണക്കുകൾ

സാമ്പത്തിക സംവരണം തുണയാകുന്നു; അർധ സൈനിക വിഭാഗങ്ങളിലും നികുതി വകുപ്പുകളിലും ഒട്ടേറെ ഒഴിവുകൾ; 4 വർഷത്തിനിടെ സർക്കാർ ജോലികൾ ഗണ്യമായി കുറഞ്ഞെന്നും റിപ്പോർട്ട്; 75,000 സർക്കാർ ജോലികൾ ഇല്ലാതായെന്ന് ഔദ്യോഗിക കണക്കുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി; കേന്ദ്രസർക്കാർ മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏർപ്പെടുത്തിയ 10% സാമ്പത്തിക സംവരണം വഴി പതിനായിരങ്ങൾക്ക് തൊഴിൽ സാധ്യത തെളിയുന്നു. അർധസൈനിക വിഭാഗങ്ങളിലും റെയിൽവേയിലും. പ്രത്യക്ഷ, പരോക്ഷ നികുതി വകുപ്പുകളിലും നിരവധി ഒഴിവുകളുണ്ട്.

അതേസമയം കഴിഞ്ഞ 4 വർഷത്തിനിടെ 75,000 സർക്കാർ ജോലികൾ ഇല്ലാതായെന്ന് ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നു. കരാർ അടിസ്ഥാനത്തിൽ ജോലിക്കാരെ നിയമിക്കുന്നതും വിരമിച്ചവർക്കു വീണ്ടും കരാർ നൽകുന്നതുമാണു ജീവനക്കാരുടെ സംഖ്യ കുറയ്ക്കുന്നത്. 2017 ൽ റെയിൽവേയിൽ മാത്രം 23,000 പേരുടെ കുറവുണ്ടായി. ഇപ്പോൾ 13.08 ലക്ഷമാണു റെയിൽവേ ജീവനക്കാർ.

കഴിഞ്ഞ വർഷത്തെ പൊതു ബജറ്റിൽ സർക്കാർ നൽകിയ സ്ഥിതിവിവരക്കണക്കിലാണ് 4 വർഷത്തിനിടെ സർക്കാർ ജോലികൾ ഗണ്യമായി കുറഞ്ഞെന്നു വെളിപ്പെടുന്നത്. സാമ്പത്തിക സംവരണം ഏർപ്പെടുത്തിയതിന് ശേഷം പുറത്തു വരുന്ന ഒഴിവുകളുടെ കണക്ക് അനുസരിച്ച്
അർധസൈനിക വിഭാഗങ്ങൾക്ക് ഒരു ലക്ഷത്തിലേറെ ഭടന്മാരെയാണു വേണ്ടത്. റെയിൽവേയും ഒരു ലക്ഷത്തിലേറെ പേരെ നിയമിക്കാൻ തയ്യാറെടുക്കുന്നുണ്ട്. പ്രത്യക്ഷ, പരോക്ഷ നികുതി വകുപ്പുകളിൽ എഴുപതിനായിരത്തോളം ഒഴിവുകളുണ്ടെന്നും പുറത്തുവരുന്ന കണക്കുകൾ പറയുന്നു.

കരാർ തൊഴിലിനെ പൂർണമായി ആശ്രയിക്കാൻ പറ്റാത്ത മേഖലകളിലെ ഒഴിവുകൾ പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ വർഷം പ്രതിരോധം ഒഴികെയുള്ള കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി 33.52 ലക്ഷം ജീവനക്കാരുണ്ടായിരുന്നു. 2014 മാർച്ച് ഒന്നുമായി താരതമ്യപ്പെടുത്തിയാൽ 75,000 കുറവ്. 2018-19 ൽ ജീവനക്കാരുടെ സംഖ്യ 2.50 ലക്ഷം ഉയരുമെന്ന വാഗ്ദാനമാണു സർക്കാരിന്റേത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP