Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡി.ആർ.ഡി.ഒയിൽ അപ്രന്റീസുകളെ നിയമിക്കുന്നു; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ ആറ്

ഡി.ആർ.ഡി.ഒയിൽ അപ്രന്റീസുകളെ നിയമിക്കുന്നു; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ ആറ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഡിഫൻസ് റിസേർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ 90 അപ്രന്റീസുകളെ നിയമിക്കുന്നു. ഫിറ്റർ-25, ഇലക്ട്രോണിക് മെക്കാനിക്-20, ഇലക്ട്രീഷ്യൻ-15, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-10, ടേർണർ- 10, മെക്കാനിസ്റ്റ്-5, വെൽഡർ- 5 എന്നീ ട്രെയിഡുകളിലായണ് നിലവിൽ ഒഴിവുള്ളത്. ഡി.ആർ.ഡി.ഒയിലെ ഡോ. എ.പി.ജെ അബ്ദുൾ കലാം മിസൈൻ കോംപ്ലക്‌സിലെ ലബോറട്ടറിയായ റിസേർച്ച് സെന്റർ ഇമറാട്ടിലേക്കാണ് നിയമനം നടത്തുന്നത്. apprenticeshipindia.org എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. ഒക്ടോബർ 6 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

അതത് ട്രേഡുകളിലുള്ള ഐ.ടി.ഐ ആണ് വിദ്യാഭ്യാസ യോഗ്യത. 2018, 2019, 2020 എന്നീ വർഷങ്ങളിൽ കോഴ്‌സ് പാസായവർക്ക് മാത്രമാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 7700 മുതൽ 8050 രൂപ വരെ സ്റ്റൈപന്റ്ുണ്ടാകും. അക്കാദമിക് മാർക്ക്, എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക. ഒരു വർഷത്തേക്കായിരിക്കും അപ്രന്റീസ്ഷിപ് കാലാവധി. കൂടുതൽ വിവരങ്ങൾക്ക് ഡി.ആർ.ഡി.ഒ യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP