Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിലകന് ഉചിതമായ സ്മാരകം നിർമ്മിക്കും: മന്ത്രി വി എൻ വാസവൻ

സ്വന്തം ലേഖകൻ

പത്തനംതിട്ട: നടൻ തിലകന് ഉചിതമായ സ്മാരകം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കുമെന്ന് മന്ത്രി വി എൻ വാസവൻ. സാംസ്‌കാരിക വകുപ്പും തിലകൻ സ്മാരകവേദിയും ചേർന്ന് നടത്തിയ പ്രൊഫണൽ നാടക മത്സര വിജയികൾക്ക് പുരസ്‌കാരം സമ്മാനിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മാറ്റങ്ങളിൽ പുരോഗമനപരമായ സ്ഥാനമാണ് നാടകങ്ങൾക്ക്. സമൂഹത്തിൽ മൗലികമായ മാറ്റത്തിന് പ്രേരിപ്പിച്ച കലാപ്രസ്ഥാനങ്ങളിൽ നാടകത്തിന് നിർണായക പങ്കാണ്. ഭാവിയിലും നാടകത്തിന്റെ വളർച്ചയ്ക്കായി സാംസ്‌കാരികവകുപ്പ് എല്ലാ സഹായവും ചെയ്യും മന്ത്രി പറഞ്ഞു.

തിലകൻ സ്മാരക വേദി പ്രസിഡന്റ് രാജു ഏബ്രഹാം അധ്യക്ഷനായി. ബാബുരാജ് പിള്ള, ബെന്നി വെള്ളൂർ, പോൾസൺ താണിക്കൽ, മണ്ണടി പ്രഭ, രാജു എൻ പോൾ, റഹീന കുളത്തറ എന്നിവർ സംസാരിച്ചു. കോഴിക്കോട് സൃഷ്ടിയുടെ റാന്തലാണ് മികച്ച നാടകം. തിരുവല്ല ബാബുരാജ് നടൻ. നടി ഉഷ ഉദയൻ. 10 നാടകങ്ങളായിരുന്നു മത്സരത്തിന്. തിലകൻ സ്മാരക വേദി ജനറൽ സെക്രട്ടറി കൊടുൺ ഗോപാലകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ എം ഏബ്രഹാം നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP