Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ത്രിരാഷ്ട്ര സന്ദർശനത്തിന് കേന്ദ്രമന്ത്രി വി മുരളീധരൻ; ഗ്വാട്ടിമാല, ജമൈക്ക, ബഹമാസ് രാജ്യങ്ങളിൽ പര്യടനം; ബഹമാസിലേക്ക് ഇന്ത്യൻ മന്ത്രിസഭാംഗം എത്തുന്നത് ആദ്യമായി

ത്രിരാഷ്ട്ര സന്ദർശനത്തിന് കേന്ദ്രമന്ത്രി വി മുരളീധരൻ; ഗ്വാട്ടിമാല, ജമൈക്ക, ബഹമാസ് രാജ്യങ്ങളിൽ പര്യടനം; ബഹമാസിലേക്ക് ഇന്ത്യൻ മന്ത്രിസഭാംഗം എത്തുന്നത് ആദ്യമായി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ത്രിരാഷ്ട്ര സന്ദർശനത്തിനായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പുറപ്പെട്ടു. ഗ്വാട്ടിമാല, ജമൈക്ക, ബഹമാസ് എന്നീ രാജ്യങ്ങളിലാണ് ഔദ്യോഗിക സന്ദർശനം നടത്തുന്നത്. ജൂലൈ 5 മുതൽ 10 വരെ നീണ്ടുനിൽക്കുന്ന യാത്രയിൽ ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.

വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണു മുരളീധരൻ ഈ മൂന്നു രാജ്യങ്ങളും സന്ദർശിക്കുന്നത്. കരീബിയൻ ദ്വീപ് സമൂഹത്തിൽ ഉൾപ്പെട്ട ബഹമാസിലേക്ക് ഇന്ത്യൻ മന്ത്രിസഭാംഗം എത്തുന്നത് ആദ്യമായാണ്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു 2018 മേയിൽ ഗ്വാട്ടിമാല സന്ദർശിച്ചതിന്റെ തുടർച്ചയായാണു മന്ത്രിയുടെ സന്ദർശനം. ഗ്വാട്ടിമാലയിലെ ധനമന്ത്രിയുമായി സന്ദർശന വേളയിൽ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. നിലവിൽ ഗ്വാട്ടിമാലയുമായി 309.86 ദശലക്ഷം യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം ഇന്ത്യയ്ക്കുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വിപുലമാക്കാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അടക്കമുള്ള സംഘടനകളുമായി കൂടിക്കാഴ്ച നടത്തും. ഗ്വാട്ടിമാലയിലെ ഇന്ത്യൻ സമൂഹവുമായും സംവദിക്കും .

ജൂലൈ 7, 8 തീയതികളിൽ മന്ത്രി ജമൈക്കയിലെത്തും. മെയ്‌പെൻ നഗരത്തിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. 175 വർഷം മുൻപു ജമൈക്കയിൽ ആദ്യമായി ഇന്ത്യക്കാരൻ കാലുകുത്തിയ ഓൾഡ് ഹാർബർ ബേ സന്ദർശിക്കും. ജമൈക്കയിലെ ജനങ്ങളുമായും ഇന്ത്യൻ സമൂഹവുമായും സംവദിക്കും. ജൂലൈ 9, 10 തീയതികളിലാണ് മന്ത്രി ബഹമാസിൽ എത്തുക.

നയതന്ത്ര ഉദ്യോഗസ്ഥർ, വ്യാപാര സംഘടനാ പ്രതിനിധികൾ, ഇന്ത്യൻ സമൂഹം എന്നിവരുമായി കൂടിക്കാഴ്ച നടത്തും. മൂന്നു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി സൗഹൃദം ദൃഢമാക്കുകയും വ്യാപാര, നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുകയുമാണു സന്ദർശന ലക്ഷ്യമെന്നു മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP