Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊറോണ വൈറസിനെ 15 സെക്കന്റിനുള്ളിൽ നശിപ്പിക്കും; അൾട്രാ വയലറ്റ് സാങ്കേതിക വിദ്യ വികസിപ്പിച്ച് എം നരസിംഹ ചാരി

കൊറോണ വൈറസിനെ 15 സെക്കന്റിനുള്ളിൽ നശിപ്പിക്കും; അൾട്രാ വയലറ്റ് സാങ്കേതിക വിദ്യ വികസിപ്പിച്ച് എം നരസിംഹ ചാരി

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് അൾട്രാ വയലറ്റ് സാങ്കേതിക വിദ്യയും. തെലുങ്കാന സ്വദേശിയായ എം നരസിംഹ ചാരിയാണ് കൊറോണവൈറസിന്റെ വ്യാപനം തടയാനുള്ള അസാധാരണ സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നത്.15 സെക്കൻഡിൽ വൈറസിനെ നശിപ്പിക്കുന്ന യുവി-സി ലൈറ്റ് ആണ് ഇദ്ദേഹം വികസിപ്പിച്ചത്. ടിഎസ്‌ഐസി (തെലുങ്കാന സ്റ്റേറ്റ് ഇന്നൊവേഷൻ സെൽ), എആർസിഐ (ഇന്റർനാഷണൽ അഡ്വാൻസ്ഡ് റിസർച്ച് സെന്റർ ഫോർ പൗഡർ മെറ്റലർജി ആൻഡ് ന്യൂ മെറ്റീരിയൽസ്) എന്നിവയുടെ പിന്തുണയോടെയാണ് ഉപകരണം നിർമ്മിച്ചത്.

30 സെന്റീമീറ്റർ ദൂരത്ത് സ്ഥാപിച്ച വൈറസിലേക്ക് 30 വാട്ട്, 254 നാനോമീറ്റർ അളവിൽ യുവി-സി ലൈറ്റ് നൽകിയാണ് പരീക്ഷണം നടത്തിയത്. പരീക്ഷണത്തിനൊടുവിൽ 15 സെക്കൻഡിനുള്ളിൽ തന്നെ കൊറോണ വൈറസിനെയും മറ്റ് ഹാനീകരമായ വൈറസുകളെയും നശിപ്പിക്കാൻ കഴിഞ്ഞെന്ന് നരസിംഹ പറഞ്ഞു. ' കോവിഡ് 19 വ്യാപകമായ സമയം ലോകത്തിനായി ഒരു ചെറിയ സംഭാവന നൽകണമെന്ന് ഞാൻ കരുതി. അതിനാലാണ് യുവി-സി ലൈറ്റ് ഉപയോഗിച്ച് വൈറസിനെ നിഷ്‌ക്രിയമാക്കി നശിപ്പിച്ചുക്കളയുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചത്', നരസിംഹ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP