Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202308Thursday

ബാബറി നഷ്ടപ്പെട്ടു മറ്റൊരു പള്ളി നഷ്ടപ്പെടുന്നത് അനുവദിക്കില്ല; ഗ്യാൻവ്യാപി കോടതി ഉത്തരവിൽ ഉവൈസി; സർവേ തുടരാൻ അനുവദിക്കുന്ന ഉത്തരവ്, 1991 ലെ ആരാധനാലയ നിയമങ്ങളുടെ ലംഘനമാണെന്നും വിമർശം

ബാബറി നഷ്ടപ്പെട്ടു മറ്റൊരു പള്ളി നഷ്ടപ്പെടുന്നത് അനുവദിക്കില്ല; ഗ്യാൻവ്യാപി കോടതി ഉത്തരവിൽ ഉവൈസി; സർവേ തുടരാൻ അനുവദിക്കുന്ന ഉത്തരവ്, 1991 ലെ ആരാധനാലയ നിയമങ്ങളുടെ ലംഘനമാണെന്നും വിമർശം

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ഗ്യാൻവ്യാപി പള്ളിയിൽ സർവേ നടത്താനുള്ള കോടതി ഉത്തരവ് ആരാധാനാലയ നിയമങ്ങളുടെ നഗ്നമായ ലംഘനമെന്ന് അസദുദ്ദീൻ ഉവൈസി. ബാബറി മസ്ജിദ് നഷ്ടപ്പെട്ടുവെന്നും ഇനിയൊയു പള്ളികൂടി നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നും എഐഎംഐഎം അധ്യക്ഷൻ ഉവൈസി പറഞ്ഞു.

സർവേ തുടരാൻ അനുവദിക്കുന്ന ഉത്തരവ്, 1991 ലെ ആരാധനാലയ നിയമങ്ങളുടെ ലംഘനമാണെന്ന് ഉവൈസി ചൂണ്ടിക്കാട്ടി. ഗ്യാൻവ്യാപിയിൽ സർവേ സംബന്ധിച്ച വാരണാസി കോടതിയുടെ ഉത്തരവ് ബാബറി മസ്ജിദിലെ സുപ്രീംകോടതി വിധിയെയും ലംഘിക്കുന്നതാണെന്ന് ഉവൈസി കൂട്ടിചേർത്തു.ദേശീയ മുസ്ലിം വ്യക്തി നിയമ ബോർഡും മസ്ജിദ് കമ്മിറ്റിയും കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കണം.

സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഉണ്ടായിരുന്ന അതേ നിലയിൽ ആരാധാലയങ്ങളെ നിലനിർത്തണമെന്നാണ് 1991ലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട നിയമം അനുശാസിക്കുന്നത്. അതിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നത് മൂന്നുവർഷം വരെ തടവിനു ശിക്ഷിക്കപ്പെടുന്ന കുറ്റമായാണ് നിയമത്തിൽ പറയുന്നത്. ബാബാറി മസ്ജിദ് കോടതി വിധിയും ആരാധനാലയങ്ങളുടെ രൂപ ഘടനമാറ്റുന്നതിൽ സമാന ഉത്തരവ് തന്നെയാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഉവൈസി പറഞ്ഞു.

യുപിയിലെ യോഗി സർക്കാർ മുസ്ലിം ദേവാലയത്തിന്റെ ഘടനമാറ്റാനുള്ള നീക്കം നടത്തി നിയമ ലംഘനം നടത്തിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും ഉവൈസി ആവശ്യപ്പെട്ടു. ഗ്യാൻവ്യാപി പള്ളിയിൽ നടക്കുന്ന സർവേ തുടരാനുള്ള വാരണാസി കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. സർവേ നടപടികൾ മെയ് 17നുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനുമാണ് കോടതിയുടെ നിർദ്ദേശം. ഇതിനായി രണ്ടംഗ കമ്മീഷനെയും കോടതി നിയമിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP