Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊതുപദവി ഒഴിയുന്ന വ്യക്തിയും സാധാരണക്കാരും തമ്മിൽ വ്യത്യാസമില്ല; രമേശ് പൊക്രിയാലിന്റെ വീട്ടുവാടകയിൽ 30 ലക്ഷം കുറച്ചത് കോടതിയലക്ഷ്യം

പൊതുപദവി ഒഴിയുന്ന വ്യക്തിയും സാധാരണക്കാരും തമ്മിൽ വ്യത്യാസമില്ല; രമേശ് പൊക്രിയാലിന്റെ വീട്ടുവാടകയിൽ 30 ലക്ഷം കുറച്ചത് കോടതിയലക്ഷ്യം

മറുനാടൻ ഡെസ്‌ക്‌

നൈനിറ്റാൾ: കേന്ദ്രമന്ത്രി രമേശ് പൊക്രിയാലിൽ നിന്ന് സർക്കാർ ബംഗ്ലാവിന് ഈടാക്കേണ്ട വാടക നാലിലൊന്നായി കുറച്ചതിന് അഡീഷണൽ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ നോട്ടിസ്. നടപടി കോടതിയലക്ഷ്യമെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ശരദ് കുമാർ ശർമ കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. കേന്ദ്ര മാനവശേഷി മന്ത്രിയും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ രമേശ് പൊക്രിയാൽ താമസിച്ച വസതിയുടെ വാടകയിനത്തിൽ നിന്നും 30ലക്ഷം കുറച്ചതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് നടപടി.

മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞശേഷം സർക്കാർ ബംഗ്ലാവിൽ താമസിച്ച വകയിൽ പൊക്രിയാലിൽ നിന്ന് 41.64 ലക്ഷം രൂപ ഈടാക്കാൻ ഹൈക്കോടതി കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു. എന്നാൽ 10.77 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് അഡിഷനൽ സെക്രട്ടറി ദീപേന്ദ്ര കുമാർ ചൗധരി തീരുമാനിച്ചു. നടപടിക്കെതിരെ റൂറൽ ലിറ്റിഗേഷൻ ആൻഡ് എൻടൈറ്റിൽമെന്റ് കേന്ദ്ര എന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി വിധിക്കുശേഷം, മുൻ മുഖ്യമന്ത്രിമാരിൽ നിന്ന് വിപണി നിരക്കിൽ വാടക ഈടാക്കേണ്ടതില്ലെന്ന് ഉത്തരാഖണ്ഡ് നിയമം പാസാക്കിയിരുന്നു. ഇത് ജൂണിൽ ഹൈക്കോടതി റദ്ദാക്കി. പൊതുപദവി ഒഴിയുന്ന വ്യക്തിയും സാധാരണക്കാരും തമ്മിൽ വ്യത്യാസമില്ലെന്നും നേരത്തെ വഹിച്ച പദവിയുടെ പേരിൽ പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നതു ഭരണഘടനാവിരുദ്ധമാണെന്നും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP