Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അച്ഛന്റെ കാലത്ത് വിശ്വാസത്തിനും പ്രതിബദ്ധതയ്ക്കുമായിരുന്നു ബിജെപിയിൽ പ്രാമുഖ്യം; അദ്ദേഹത്തിന്റെ മരണശേഷം പാർട്ടി വേറിട്ട പാതയിലാണ്'; 10 കോൺഗ്രസ് എംഎൽഎമാരെ അടർത്തി മാറ്റി ബിജെപിയിൽ ചേർത്ത നടപടിക്കെതിരെ അതൃപ്തിയുമായി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ

'അച്ഛന്റെ കാലത്ത് വിശ്വാസത്തിനും പ്രതിബദ്ധതയ്ക്കുമായിരുന്നു ബിജെപിയിൽ പ്രാമുഖ്യം; അദ്ദേഹത്തിന്റെ മരണശേഷം പാർട്ടി വേറിട്ട പാതയിലാണ്'; 10 കോൺഗ്രസ് എംഎൽഎമാരെ അടർത്തി മാറ്റി ബിജെപിയിൽ ചേർത്ത നടപടിക്കെതിരെ അതൃപ്തിയുമായി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ

മറുനാടൻ ഡെസ്‌ക്‌

പനാജി: ഗോവയിൽ പത്തു കോൺഗ്രസ് എംഎൽഎമാരെ ബിജെപിയിലേക്ക് മാറ്റിയ നടപടി കണ്ട് ഏവരും അമ്പരന്നിരിക്കേയാണ് സംഭവത്തിൽ അതൃപ്തി അറിയിച്ച് അന്തരിച്ച നേതാവ് മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ രംഗത്തെത്തിയിരിക്കുന്നത്. അച്ഛന്റെ മരണശേഷം ബിജെപി വേറിട്ട പാതയിലാണെന്നും അദ്ദേഹത്തിന്റെ കാലത്ത് വിശ്വാസം പ്രതിബദ്ധത എന്നിവയ്ക്കായിരുന്നു ബിജെപിയിൽ പ്രാമുഖ്യമെന്നും ഉത്പൽ വ്യക്തമാക്കി.

മാർച്ച് 17ന് അദ്ദേഹം മരിക്കും വരെ സംഗതികൾ പ്രശ്‌നമില്ലാതെ മുന്നോട്ട് പോയിരുന്നുവെന്നും എന്നാൽ അതിന് ശേഷം പാർട്ടിയുടെ പോക്ക് വേറെ ദിശയിലേക്കായിരിക്കുകയാണെന്നുമാണ് ഉത്പൽ വ്യക്തമാക്കിയത്. ഇതൊക്കെയാണെങ്കിലും താൻ ബിജെപിയിൽ തന്നെ തുടരുമെന്നും മുതിർന്ന പാർട്ടി പ്രവർത്തകരെ പിന്തുണക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. പരീക്കറുടെ നിര്യാണത്തിന് ശേഷം ഉപതിരഞ്ഞെടുപ്പിൽ ഉത്പലിന് സീറ്റ് നൽകുമെന്നാണ് പ്രവർത്തകരിൽ ഒരുവിഭാഗവും പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ തിരഞ്ഞെടുപ്പിൽ പാർട്ടി നിർത്തിയത് മറ്റൊരാളെ. അദ്ദേഹം തോൽക്കുകയും ചെയ്തു. ബിജെപി സ്ഥാനാർത്ഥിയെ തോൽപിച്ച കോൺഗ്രസ് എംഎൽഎ അത്താൻസിയോ മോൺസെറാട്ടയും ഇന്ന് ബിജെപിയിൽ ചേർന്നവരിൽ ഉൾപ്പെടുന്നു. മോൺസെറാട്ടയെ പാർട്ടിയിൽ എടുത്തതിൽ പ്രതികരിക്കേണ്ടത് പ്രവർത്തകരാണെന്നും ഉത്പൽ പറഞ്ഞു. അടുത്ത രണ്ട് വർഷം എവിടെയായിരിക്കുമെന്ന് മോൺസെറാട്ടയ്ക്ക് പോലും അറിയില്ലായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP