Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആമസോൺ ആപ്പുണ്ടെങ്കിൽ ഇനി വിമാനടിക്കറ്റും വിരൽതുമ്പിൽ; പുത്തൻ സംവിധാനം നടപ്പാക്കുന്നത് ഓൺലൈൻ ട്രാവൽ സേവന ദാതാക്കളായ ക്ലിയർ ട്രിപ്പുമായി ചേർന്ന്; ആപ്പ് വഴി ആഭ്യന്തര വിമാന ടിക്കറ്റുകളാണ് ലഭ്യമാവുക എന്നും ടിക്കറ്റ് ക്യാൻസലേഷന് യാതൊരു നിരക്കും ഈടാക്കില്ലെന്നും അധികൃതർ

ആമസോൺ ആപ്പുണ്ടെങ്കിൽ ഇനി വിമാനടിക്കറ്റും വിരൽതുമ്പിൽ; പുത്തൻ സംവിധാനം നടപ്പാക്കുന്നത് ഓൺലൈൻ ട്രാവൽ സേവന ദാതാക്കളായ ക്ലിയർ ട്രിപ്പുമായി ചേർന്ന്; ആപ്പ് വഴി ആഭ്യന്തര വിമാന ടിക്കറ്റുകളാണ് ലഭ്യമാവുക എന്നും ടിക്കറ്റ് ക്യാൻസലേഷന് യാതൊരു നിരക്കും ഈടാക്കില്ലെന്നും അധികൃതർ

മറുനാടൻ ഡെസ്‌ക്‌

ബെംഗലൂരു: ഓൺലൈൻ വിപണിയിലെ തമ്പുരാക്കന്മാരായ ആമസോൺ ഓഫർ മഴ സമ്മാനിക്കുന്നതിനൊപ്പം തന്നെ ഇന്ത്യക്കാർ മറ്റൊരു സർപ്രൈസ് കൂടി നൽകുകയാണ്. ആമസോൺ ആപ്പുണ്ടെങ്കിൽ ഇനി മുതൽ വിമാന ടിക്കറ്റും ബുക്ക് ചെയ്യാം. ഷോപ്പിങ്ങിന് പുറമേ മൊബൈൽ റീച്ചാർജ്, ബിൽ പെയ്‌മെന്റ്, ക്യാഷ് ട്രാൻസ്ഫർ എന്നിവയ്ക്ക് പുറമേയാണ് ഇപ്പോൾ വിമാന ടിക്കറ്റ് ബുക്കിങ്ങും ആമസോൺ ഏർപ്പെടുത്തുന്നത്. ആപ്പ് വഴി ആഭ്യന്തര വിമാന ടിക്കറ്റുകളാകും ലഭിക്കുക എന്നും ഓൺലൈൻ ട്രാവൽ സേവന ദാതാക്കളായ ക്ലിയർ ട്രിപ്പുമായി സഹകരിച്ചാണ് പുത്തൻ സംവിധാനം നടപ്പിലാക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

മാത്രമല്ല ഉപഭോക്തക്കൾ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ യാതൊരുവിധ നിരക്കുകളും ഇടാക്കില്ലെന്നും അധികൃതർ പറയുന്നു. ആമസോൺ വെബ്‌സൈറ്റിലും ആപ്പിലും കാണുന്ന ഫ്‌ളൈറ്റ് ഐക്കണുകൾ വഴി ഉപഭോക്താക്കൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും ആമസോൺ അറിയിച്ചു. ഇന്ത്യയിലെ ചെറുകിട സംരംഭകർക്ക് ബിസിനസ് വിപുലീകരണത്തിനായി പ്രമുഖ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്ഫോമായ കേറ്റോയുമായി സഹകരിച്ച് 'ആമസോൺ വിങ്സ്' ആമസോൺ ഇന്ത്യ ഏതാനും ദിവസം മുൻപ് അവതരിപ്പിച്ചിരുന്നു.

ആമസോണിലെ സെല്ലർമാരായ ചെറുകിട ബിസിനസുകാർക്കും, സംരംഭകർക്കും ആമസോൺ വിങ്സ് വഴി അവരുടെ ബിസിനസ്സിന്റെ വിപുലീകരണത്തിനാവശ്യമായ സാമ്പത്തിക സമാഹരണത്തിനും, ഉൽപ്പന്ന വികസനത്തിനും മറ്റുമായി പ്രചാരണങ്ങൾ സംഘടിപ്പിക്കാൻ ഇതുവഴി കഴിയും. ഏറ്റവും കുറഞ്ഞ തുകയായ 50,000രൂപമുതൽ ആമസോൺ വിങ്സ് മുഖേന വിവിധ ആളുകളിൽ നിന്നും ക്രൗഡ്ഫണ്ടിംഗായി സമാഹരിക്കാൻ സാധിക്കും. ആമസോൺ സെല്ലർമാരിൽ നിന്നും പദ്ധതിക്ക് വേണ്ടിയുള്ള അപേക്ഷകൾ ആമസോൺ സ്വീകരിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യും. ക്യാമ്പയിന്റെ ആദ്യാവസാനം കേറ്റോയിലെ വിദഗ്ദ്ധർ ആമസോൺ സെല്ലർമാർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകും.

കാമ്പയിന്റെ വിജയത്തിനായി കേറ്റോയും ആമസോണും ആവശ്യമായ സഹായങ്ങൾ ആമസോൺ സെല്ലർമാർക്ക് നൽകും. ആമസോൺ വിങ്സ് സംരംഭകരെ നൂതന ഉത്പന്ന വികസനത്തിന് മുൻകൈയെടുക്കാനും സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കാനും പ്രോത്സാഹിപ്പിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിൽ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് മികച്ച അടിത്തറയാനുള്ളതെന്ന് ആമസോൺ ഇന്ത്യ സെല്ലർ സർവീസസ് വൈസ് പ്രസിഡന്റ് ഗോപാൽ പിള്ള പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP