Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രം അട്ടിമറിച്ചെന്ന് യുഎസ് ഹാക്കറുടെ വെളിപ്പെടുത്തൽ: അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി പൊലീസിനെ സമീപിച്ച് തിര.കമ്മീഷൻ; എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യം; വിവാദം രാഷ്ട്രീയ ആയുധമാക്കി ബിജെപി; സെയ്ദ് ഷൂജയെ സ്‌പോൺസർ ചെയതത് കോൺഗ്രസാണെന്നും സോണിയയും രാഹുലും ചേർന്നാണ് കപിൽ സിബലിനെ പരിപാടിക്ക് അയച്ചതെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

തിരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രം അട്ടിമറിച്ചെന്ന് യുഎസ് ഹാക്കറുടെ വെളിപ്പെടുത്തൽ: അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി പൊലീസിനെ സമീപിച്ച് തിര.കമ്മീഷൻ; എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യം; വിവാദം രാഷ്ട്രീയ ആയുധമാക്കി ബിജെപി; സെയ്ദ് ഷൂജയെ സ്‌പോൺസർ ചെയതത് കോൺഗ്രസാണെന്നും സോണിയയും രാഹുലും ചേർന്നാണ് കപിൽ സിബലിനെ പരിപാടിക്ക് അയച്ചതെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചുകയറിയത് വോട്ടിങ് യന്ത്രത്തിലെ തിരിമറി മൂലമാണെന്ന യുഎസ് ഹാക്കറുടെ വാദം സംശയത്തിന്റെ നിഴലിൽ. ബിജെപി ഇതിനെ കോൺഗ്രസിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹി പൊലീസിൽ പരാതി നൽകി. ഇ വി എമ്മുകൾ ഹാക്ക് ചെയ്തെന്ന വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരഞ്ഞെടുപ്പു കമ്മീഷൻ പൊലീസിനെ സമീപിച്ചത്.

ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷൻ ലണ്ടനിൽ സംഘടിപ്പിച്ച ഹാക്കത്തോൺ' എന്ന പരിപാടിക്കിടെയാണ് സയ്യിദ് ഷൂജ എന്നയാൾ വിവാദ വെളിപ്പെടുത്തൽ നടത്തിയത്. തിരഞ്ഞെടുപ്പ് യന്ത്രം ഹാക്ക് ചെയ്യാനുള്ള ലോ ഫ്രീക്വൻസി സിഗ്‌നലുകൾ റിലയൻസിന്റെ ജിയോയാണ് നൽകിയതെന്നായിരുന്നു ഒരു വെളിപ്പെടുത്തൽ. ഹാക്കിങ്ങിനെ കുറിച്ച് അറിവുണ്ടായിരുന്നതിനാൽ, ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയെ കൊലപ്പെടുത്തിയതെന്നും സയ്യിദ് ആരോപിച്ചു. മുണ്ടെയുടെ അപകടമരണം അന്വേഷിച്ച എൻ ഐ എ ഉദ്യോഗസ്ഥൻ, അതുകൊലപാതമാണെന്ന റിപ്പോർട്ട് നൽകാനിരിക്കുകയായിരുന്നു. എന്നാൽ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും സയ്യിദ് ആരോപിച്ചിരുന്നു.

അതേസമയം, ഇന്ത്യൻ ജനാധിപത്യത്തെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് സ്്പോൺസർ ചെയ്ത പരിപാടിയാണിതെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. പരിപാടിയുടെ സംഘാടകനായ ആഷിഷ് റേ സജീവ കോൺഗ്രസ് പ്രവർത്തകനാണെന്നും രാഹുൽ ഗാന്ധിയുടെ ലണ്ടൻ യാത്ര സ്പോൺസർ ചെയ്തത് ഇയാളാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. കോൺഗ്രസ് ബന്ധമുള്ള നാഷണൽ ഹെറാൾഡ് പത്രത്തിൽ ആഷിഷ് സ്ഥിരമായി എഴുതിയിരുന്നുവെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു.

പരിപാടിയിൽ കപിൽ സിബൽ ആകസ്മികമായി പങ്കെടുത്തതല്ലെന്നും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്ന് സിബലിനെ അയച്ചതാണെന്നും ബിജെപി ആരോപിച്ചു. കോൺഗ്രസിന് നിരവധി ഫ്രീലാൻസർമാരുണ്ടെന്നും നരേന്ദ്ര മോദിയെ മാറ്റാനായി ഇവർ പാക്കിസ്ഥാനിൽനിന്നു വരെ സഹായം തേടാറുണ്ടെന്നും ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതോടെ ഹാക്കിങ് ഭീതി ഉയർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും നഖ്വി പറഞ്ഞു.

അതേസമയം ആരോപണത്തിൽനിന്ന് കൃത്യമായ അകലം പാലിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. സംഘാടകർ ക്ഷണിച്ചതു കൊണ്ടാണ് കപിൽ സിബൽ പോയതെന്നും കോൺഗ്രസ് പ്രതിനിധിയായല്ല അദ്ദേഹം പങ്കെടുത്തതെന്നും കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വി പറഞ്ഞു. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാൻ വിവിപാറ്റ് പരിശോധന ശക്തമാക്കണമെന്നും സിങ്വി പറഞ്ഞു. വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ആരോപണങ്ങൾ ഗൗരവമേറിയതാണ്. അന്വേഷിക്കാത്ത സാഹചര്യത്തിൽ അത് ശരിവയ്ക്കാനോ നിഷേധിക്കാനോ കഴിയില്ല. എന്നാൽ കൃത്യമായ അന്വേഷണം അനിവാര്യമാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ തുറന്ന മനസോടെ ഇതിനു തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടി സംഘടിപ്പിച്ചതിൽ കോൺഗ്രസിനു പങ്കില്ലെന്നും സിങ്വി വ്യക്തമാക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP